പ്രേമത്തിനു വേണ്ടി ക്ലാസ് കട്ട് ചെയ്‌താല്‍ പൊലീസിന്‍റെ ” ഗുരുകുലം” പിടിക്കും

1

12-1434091431-premam

അവധിക്കാലം തീര്‍ന്നതോടെ പ്രേമം റിലീസ് ചെയ്തതില്‍ അല്‍ഫോണ്‍സ് പുത്രനോട് കുട്ടികള്‍ക്ക് അല്‍പ്പം ദേഷ്യമുണ്ടാകും

. കോട്ടയത്തും സമീപ ജില്ലകളിലും ക്ളാസില്‍ നിന്ന് മുങ്ങി സിനിമയ്ക്ക് പോകുന്ന കുട്ടികളുടെ എണ്ണം കൂടിയതോടെ ‘മുങ്ങല്‍ വിദഗ്ദരെ ‘പൊക്കാന്‍ പൊലീസ് തന്നെ നേരിട്ടിറങ്ങിയിരിയ്ക്കുകയാണ്. സിനിമ തീയേറ്ററിലേയ്ക്ക് പോകുന്ന കുട്ടികളെ തിരികെ ക്ളാസ് മുറികളിലേയ്ക്ക് കൊണ്ടുവരുന്നതാനായി ഒപ്പറേഷന്‍ ഗുരുകുലം എന്ന പദ്ധതി നടത്തുകയാണ് കോട്ടയത്തെ പൊലീസുകാര്‍. ജില്ല പൊലീസ് മേധാവി എംപി ദിനേശിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയത്.

25 സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ ഗുരുകുലത്തില്‍ കുടുങ്ങിയത്.  യൂണിഫോം സ്‌കൂള്‍ ബാഗില്‍ ഒളിപ്പിച്ചും മറ്റുമാണ് പലരുംപ്രേമം കാണാന്‍ എത്തിയത് . പൊലീസ് വിരട്ടിയതോടെ കുട്ടികളില്‍ പലരും ക്ളാസില്‍ നിന്ന് മുങ്ങി സിനിമ കാണാനെത്തിയ വിവരം പറഞ്ഞു. രക്ഷകര്‍ത്താക്കള്‍ക്കൊപ്പമാണ് കുട്ടികളെ മടക്കി അയച്ച്. പള്‌സ്ടു, ഐടിഐ വിദ്യാര്‍ഥികളാണ് ക്ലാസിലുള്ള നിന്നും സിനിമയ്ക്കായി മുങ്ങിയതിലധികവും. പിടികൂടിയവരുടെ കൂട്ടത്തില്‍ പെണ്‍കുട്ടികളുമുണ്ട്.

Write Your Valuable Comments Below