പ്രേമത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങി പോയ കുമ്പസാരം !

Spread the love

Kumbasaram-Malayalam-Movie-Posters-Honey-Rose-Jayasurya-Onlookers-Media-11

തീയറ്ററുകളില്‍ അടുത്ത ഒരാഴ്ചത്തേക്ക് ടിക്കറ്റ് പോലും കിട്ടാനില്ല. അതാണ്‌ പ്രേമം എന്നാ നിവിന്‍ പോളി ചിത്രത്തിന്റെ മുന്നേറ്റം. മികച്ച അഭിപ്രായങ്ങളും ക്രിട്ടിക്സ്‌ റിവ്യൂവും നേടിയ ഇതേ സമയം റിലീസ് ചെയ്ത കുമ്പസാരം പക്ഷെ പ്രേമത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചു പോയ അവസ്ഥയിലാണ്. പ്രേമം ഒന്നോ രണ്ടോ ആഴ്ച വൈകി റിലീസ് ചെയ്തിരുന്നുവെങ്കില്‍ ജയസൂര്യയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി സിനിമ ലോകം മൊത്തം വിലയിരുത്തേണ്ട ചിത്രമായിരുന്നു കുമ്പസാരം.

സോഷ്യല്‍ മീഡിയാകളില്‍ സജീവ ചര്‍ച്ചയായിട്ടും ഇന്റര്‍നെറ്റില്‍ അഞ്ചില്‍ 4 പോയിന്റ്‌വരെ എത്തിയിട്ടും തിയേറ്ററില്‍ അര്‍ഹിക്കുന്ന ശ്രദ്ധ കുമ്പസാരിത്തിനുകിട്ടിയില്ലെന്ന് സംവിധായകന്‍ പറയുന്നു.

ചിരിക്കുന്ന സിനിമകള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് ആവേശം. മികച്ച പ്രതികരണം ലഭിച്ചിട്ടും കുമ്പസാരം എന്ന ചിത്രത്തിന് അര്‍ഹിയ്ക്കുന്ന പ്രാധാന്യം ലഭിയ്ക്കാത്തതില്‍ കുമ്പസാരത്തിന്റെ സംവിധായകന്‍ അനീഷ്‌ അന്‍വറിന് ഖേദമുണ്ട്.

കുമ്പസാരം എന്ന ചിത്രത്തില്‍ താന്‍ ഉദ്ദേശിച്ചതിലും മേലെ തരാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞുവെന്നു തിരക്കഥാകൃത്തും സംവിധായകനുമായ അദ്ദേഹം പറയുന്നു. ഡെഡിക്കേഷനുള്ള നല്ലൊരു നടനു മാത്രമേ ആല്‍ബിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. അത്രമാത്രം പ്രശ്‌നങ്ങള്‍ നിറഞ്ഞ മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കഥാപാത്രമാണ്.

കുമ്പസാരം സീരിയസ് സിനിമയാണെങ്കിലും ഫാമിലി ത്രില്ലര്‍ മൂവിയാണ്. തമാശപറയാന്‍ മാത്രമുള്ളതല്ലല്ലോ സിനിമ. ജയസൂര്യയും ഹണിറോസും കൂടാതെ പത്തുവയസ്സുകാരായ മൂന്നുകുട്ടികളും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മരിക്കാന്‍ കിടക്കുന്ന പത്തുവയസ്സുകാരന്‍, ഒരാളുടെ മരണം നേരില്‍ കാണുന്ന പത്തുവയസ്സുകാരന്‍, ഇവരെ രണ്ടുപേരെയും കളിയാക്കുന്ന മറ്റൊരു പത്തുവയസ്സുകാരന്‍.

 

 

Advertisements