Share The Article

premam_boolokam
പ്രേമം കണ്ടിറങ്ങിയവര്‍ക്കെല്ലാം ചോദിയ്ക്കാന്‍ ഒന്നേയുള്ളൂ. അല്‍ഫോന്‍സ് പുത്രന്‍ എവിടെ നിന്ന് തപ്പിക്കൊണ്ടുവന്നു ഈ മൂന്ന് സുന്ദരികളെ! സിനിമ റിലീസ് ആകുന്നതിന് മുന്‍പ് മേരിയുടെ മുടിയിഴകള്‍ ആയിരുന്നു എല്ലാവരുടെയും സ്വപ്നങ്ങളില്‍ പാറിക്കളിച്ചിരുന്നത് എങ്കില്‍, പ്രേമം പെയ്തപ്പോള്‍ മലരും സെലിനും പ്രേക്ഷകരെ ഇഷ്ടം കൊണ്ട് പെയ്തു നനച്ചു. അതെ! എവിടെ നിന്നാണ് അല്‍ഫോന്‍സ് ഈ സുന്ദരികളെ കണ്ടെത്തിയത്? ആരായിരുന്നു ഇവര്‍?

അനുപമ പരമേശ്വരന്‍

View post on imgur.com

ആലുവാപ്പുഴയുടെ തീരത്തുകൂടെ മേരിയുടെ ഒപ്പം നടക്കുന്നത് സ്വപ്നം കാണാത്തവര്‍ ആരുമുണ്ടാവില്ല. ഒരു ട്രെയിലര്‍ പോലും ഇല്ലാതെ പ്രേമം റിലീസിന് ഒരുങ്ങിയെങ്കില്‍ അതിനൊരു പ്രധാന കാരണം അനുപമ തന്നെയാണ്. കോട്ടയം സി.എം.എസ്. കോളേജില്‍ ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് ഈ ഇരിങ്ങാലക്കുടക്കാരി. സിനിമാരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന അനുപമയെ തേടിപ്പിടിച്ചത് അല്‍ഫോന്‍സ് പുത്രന്‍. അഭിനയവും ഡാന്‍സും ഏറെ ഇഷ്ടപ്പെടുന്ന അനുപമ സമ്മതം മൂളിയപ്പോള്‍ മലയാളിക്ക് ലഭിച്ചത് മേരിയെന്ന നിത്യഹരിത കഥാപാത്രത്തെയും.

സായ് പല്ലവി

View post on imgur.com

മലര്‍. പ്രേമത്തിലൂടെ മലയാളക്കരയുടെ മനസ് കവര്‍ന്നവള്‍. എന്നാല്‍, സായ് പല്ലവി എന്ന ഈ സുന്ദരി ഡോക്ടര്‍ ആണെന്ന് എത്ര പേര്‍ക്ക് അറിയാം? തമിഴ്‌നാട്ടിലെ നീലഗിരിക്ക് സമീപമാണ് സായ് പല്ലവിയുടെ നാട്. ഒരു നര്‍ത്തകി കൂടിയായ സായ് പല്ലവി ഒരു പ്രമുഖ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയില്‍ സമ്മാനം നേടിയിരുന്നു. ജോര്‍ജിയയില്‍ ഉപരിപഠനം നടത്തുന്നതിനിടെയാണ് അല്‍ഫോന്‍സ് പുത്രന്‍ പ്രേമത്തില്‍ അഭിനയിക്കുവാന്‍ സായ് പല്ലവിയെ വിളിക്കുന്നത്. ഒരു പരസ്യത്തിലൂടെയാണ് അല്‍ഫോന്‍സ് സായിയെ ആദ്യം കാണുന്നത്. തന്റെ മലര്‍ ഇവള്‍ തന്നെയെന്ന് തീരുമാനിക്കാന്‍ പിന്നെ അധികം സമയം വേണ്ടിവന്നില്ല. ഇത്ര വലിയ ഒരു അവസരം വന്നിട്ട് വിട്ടുകളയാന്‍ സായ് പല്ലവിക്ക് മനസുവന്നതുമില്ല. അങ്ങനെ, പ്രേമം കണ്ടവരുടെയെല്ലാം മനസ്സില്‍ ഒരു നോവായി, പ്രണയത്തിന്റെ പുതിയ ഭാശ്യമായി സായ് പല്ലവി മാറി.

മഡോണ സെബാസ്റ്റ്യന്‍

View post on imgur.com

മഡോണയെ കണ്ടതുമുതല്‍ എല്ലാവരും ആലോചിച്ചു തുടങ്ങിയതാണ്. ഈ പെണ്ണിനെ എവിടെയോ കണ്ടു നല്ല പരിചയം ഉണ്ടല്ലോ എന്ന്. കാപ്പാ ടി.വി.യുടെ മ്യൂസിക് മോജോയില്‍ ആണ് നാം മഡോണയെ ആദ്യം കാണുന്നത്. ഈയടുത്ത് യൂ ടൂ ബ്രൂട്ടസ് എന്ന മലയാളചിത്രത്തിലും മഡോണ പാടിയിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനം.