0 Shares 192 Views

ഫഹദിന്റെ മാറില്‍ ചാരി നസ്രിയ – ചിത്രം പുറത്ത്

02

വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ചൂട് പിടിക്കുന്നതിനിടെ മലയാളത്തില്‍ പുതുജോഡികളായ ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം നസ്രിയ പുറത്ത് വിട്ടു. ഫഹദിന്റെ മാറില്‍ ചാരി നില്‍ക്കുന്ന നസ്രിയയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ഭാവി വരനൊപ്പം നില്‍ക്കുന്ന ചിത്രം നസ്രിയ പുറത്ത് വിട്ടത്.

വനിതയുടെ ബെസ്റ്റ് പെര്‍ഫോര്‍മറിനുള്ള അവാര്‍ഡ് നേടിയ ഫഹദിന്റെ ട്രോഫിയും പിടിച്ചായിരുന്നു ഫഹദ് നിന്നിരുന്നത്. അതിനിടെ തന്നെപ്പോലൊരാളെ വിവാഹം ചെയ്യുന്നത് ഏതൊരു പെണ്‍കുട്ടിക്കും ത്യാഗവും ചൂതാട്ടവുമാണെന്ന് ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചു.

01

ഫഹദിന്റെ പോസ്റ്റിന്രെ പൂര്‍ണ രൂപം:

‘ഷൂട്ടിംഗ് തീരാന്‍ വൈകിയതിനാല്‍ ഉറങ്ങിയ ശേഷം ഉണരാന്‍ താമസിച്ചു. ഞാനും നസ്രിയയുമായുള്ള വിവാഹനിശ്ചയം നടക്കാന്‍ പോവുകയാണ്. എന്നെപ്പോലൊരാളെ വിവാഹം ചെയ്യുക എന്നത് ഏതൊരു പെണ്‍കുട്ടിയെയും സംബന്ധിച്ചടത്തോളം ത്യാഗവും ചൂതാട്ടവുമാണ്. എന്റെ കുടുംബം നസ്രിയയെ ഇഷ്ടപ്പെട്ടു,? അതിനാല്‍ തന്നെ അവളുമായി ചാറ്റ് ചെയ്ത് ഞാന്‍ പ്രണയത്തിലായി.

ഇനി വലിയൊരു ചുവട് ഞാന്‍ മുന്നോട്ട് വയ്ക്കുകയാണ്. നസ്രിയയുമായി ആചാരപ്രകാരമുള്ള വിവാഹത്തിന് സമ്മതം മൂളിക്കഴിഞ്ഞു. ഞാന്‍ പറയട്ടെ,? നസ്രിയ എന്നെ അടിമുടി മാറ്റിക്കളഞ്ഞു. മാന്ത്രികതയുള്ള പെണ്ണാണ് നസ്രിയ. എനിക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും എന്നെ വീര്‍പ്പുമുട്ടിക്കുകയാണ്. ഞാന്‍ വാക്കു തരുന്നു മരണം വരെയും അവളെ സ്‌നേഹിക്കും… സംരക്ഷിക്കും’.

ഫഹദുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നായിരുന്നു നസ്രിയയുടെ പോസ്റ്റ്. എല്ലാവരുടെയും നല്ല മനസിന് നന്ദി പറയുന്നതായും നസ്രിയ കുറിച്ചു.

Write Your Valuable Comments Below