ഫിഫയിലെ സ്ത്രീ വിവേചനം അവസാനിക്കുന്നു

12

fifa_women_boolokam

ലോകമെമ്പാടും ആരാധകരുള്ള വീഡിയോ ഗെയിമാണ് ഫിഫ. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ എല്ലാ വര്‍ഷവും പുറത്തിറക്കുന്ന ഈ ഗെയിമില്‍ എന്നാല്‍ ഇതുവരെയും പുരുഷടീമുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരുഷ ഫുട്‌ബോള്‍ പോലെതന്നെ സ്ത്രീകളുടെ ഫുട്‌ബോളും പ്രശസ്തി ആര്‍ജിച്ചുവന്നിട്ടും എന്തുകൊണ്ട് ഫിഫ ഗെയിമില്‍ അവരെ തഴയുന്നു എന്നത് നാളുകളായി ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. ആ അവസ്ഥയ്ക്ക് അടുത്ത ഫിഫ വേര്‍ഷനില്‍ മാട്ടമുണ്ടാകുവാന്‍ പോകുന്നു.

ഫിഫ 2016 പുറത്തിറങ്ങുക സ്ത്രീ ഫുട്‌ബോള്‍ ടീമുകളെ കൂടി ഉള്‌പ്പെടുത്തിയാവും. എന്നാല്‍, ആദ്യ ഘട്ടത്തില്‍ 12 അന്താരാഷ്ട്ര ടീമുകളെ മാത്രമാണ് ഫിഫ തിരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ, ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന, ഓസ്‌ട്രേലിയ എന്നിവയാണ് ആ ടീമുകള്‍. ഏതായാലും ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഫിഫ ആരാധികമാരായ സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം.

Write Your Valuable Comments Below