Share The Article

beatles
ബീറ്റില്‍സ് എന്ന ഇംഗ്ലീഷ് മ്യൂസിക് ബാന്‍ഡിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ബീറ്റില്‍സ് എന്നാല്‍ ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ത്തി, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നീ നാല്‍വര്‍സംഘം ആണെന്നും നമ്മുക്കറിയാം. അപ്പോള്‍ പിന്നെ ആരാണ് അല്ലെങ്കില്‍ എന്താണ് ഈ ഫിഫ്ത് ബീറ്റില്‍?

ലെനനും മക്കാര്‍ത്തിയും

ബീറ്റില്‍സ് ബാന്‍ഡുമായി ഒരു ഘട്ടത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നവരെയോ ബീറ്റില്‍സുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെയോ സൂചിപ്പിക്കുവാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗം ആണ് ഫിഫ്ത് ബീറ്റില്‍ എന്നത്. 1963’64 കാലഘട്ടത്തില്‍ അന്താരാഷ്ട്രപ്രശസ്തിയിലേയ്ക്ക് ബീറ്റില്‍സ് ഉയര്‍ന്നുതുടങ്ങിയ അവസരത്തില്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ഫിഫ്ത് ബീറ്റില്‍ എന്ന പ്രയോഗം വ്യാപകമായിത്തുടങ്ങിയത്.

റിംഗോ സ്റ്റാറും ഹാരിസണും

എന്നാല്‍, ബീറ്റില്‍സ് എന്ന നാല്‍വര്‍സംഘത്തിന് മറ്റുള്ളവര്‍ തങ്ങളുടെ പേര് അനാവശ്യമായി ഉപയോഗിക്കുന്നതില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. 1997ല്‍ ബി.ബി.സി.ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ജോണ്‍ ലെനന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ‘എന്നെകിലും ഒരു ഫിഫ്ത് ബീറ്റില്‍ ഉണ്ടായിരുന്നെകില്‍, അത് ബ്രയാന്‍ എപ്സ്റ്റീന്‍ മാത്രമായിരുന്നു’ എന്നും ജോണ്‍ പറഞ്ഞു. ബീറ്റില്‍സിന്റെ മാനേജര്‍ ആയിരുന്നു എപ്സ്റ്റീന്‍.

പീറ്റും സ്റ്റുവര്‍ട്ടും

ബീറ്റില്‍സ് ആരംഭിച്ചപ്പോള്‍ അഞ്ച് അംഗങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ലെനന്‍, മക്കാര്‍ത്തി, ഹാരിസന്‍ എന്നിവരോടൊപ്പം സ്റ്റുവര്‍ട്ട് സട്ട്ക്ലിഫും പീറ്റ് ബെസ്റ്റും ചേര്‍ന്നതായിരുന്നു ആദ്യകാല ബീറ്റില്‍സ് ബാന്‍ഡ്. പിന്നീട് സ്റ്റുവര്‍ട്ടും ബെസ്റ്റും ബീറ്റില്‍സ് വിട്ടപ്പോഴാണ് റിംഗോ സ്റ്റാര്‍ കടന്നുവരുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ രണ്ടു പേരും പലപ്പോഴും ഫിഫ്ത് ബീറ്റില്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.