ഫിലിപ്പൈന്‍സിനെ തകര്‍ത്തു കളഞ്ഞ ഹയാന്‍ ചുഴലിക്കാറ്റിന് ശേഷമുള്ള ദൃശ്യങ്ങള്‍

14

10

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് വീശുന്ന ഹയാന്‍ ചുഴലിക്കാറ്റില്‍ 1200ലേറെ പേര്‍ മരിച്ചതായി റെഡ്‌ക്രോസ് സ്ഥിരീകരിച്ചു. മധ്യ ഫിലിപ്പീന്‍സിലെ ഇരുപത് പ്രവിശ്യകളിലാണ് ഹയാന്‍ ചുഴലിക്കൊടുങ്കാറ്റ് വ്യാപക നാശം വിതച്ചത്. തീരദേശപ്രദേശമായ ടാക്ലോബാനില്‍ മാത്രം 1000ലേറ പേര്‍ കൊല്ലപ്പെട്ടെന്നും മറ്റിടങ്ങളില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. 8 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റ് സമര്‍, ലെയ്റ്റ്, ബൊഹോള്‍, സെബു, ഇലോയ്‌ലോ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം വിതച്ചത്. 2011ല്‍ 1200 പേര്‍ മരിക്കാനിടയായ ബൊഫാ ചുഴലിക്കൊടുങ്കാറ്റിനു ശേഷമുണ്ടായ ശക്തിയേറിയ കൊടുങ്കാറ്റാണ് ഹായാന്‍.  ഫിലിപ്പീന്‍സില്‍ ഈ വര്‍ഷം വീശിയടിക്കുന്ന 25ാമത്തെ കൊടുങ്കാറ്റാണ് ഹയാന്‍. ഫിലിപ്പിന്‍സിനു ശേഷം വിയറ്റ്‌നാമിലേക്കാണ് കൊടുങ്കാറ്റിന്റെ പ്രയാണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

Write Your Valuable Comments Below