ഫേസ്ബുക്കിന്റെ നീല നിറത്തിന് പിന്നില്‍ …??

Spread the love

facebook-ipo-story-blue_pop

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ‘വര്‍ണാന്ധത’ എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.

സ്വപ്രയത്‌നത്താല്‍ കോടീശ്വരരായവരുടെ പട്ടികയില്‍ ഒന്നാമനാണു മാര്‍ക് ഏലിയറ്റ് സക്കര്‍ബര്‍ഗ് എന്ന മുപ്പതുകാരന്‍. മുപ്പത്തിമൂവായിരം കോടി ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന കമ്പനിമേധാവി എന്ന ബഹുമതിയും സക്കര്‍ബര്‍ഗിനു സ്വന്തമാണ്. ഒരുവര്‍ഷം 14,000 കോടി രൂപയിലും അധികമാണ് അദ്ദേഹത്തിന്റെ ശമ്പളം.