ഫേസ്ബുക്കില്‍ കമന്റ് അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

5

social_media_strategy111

ഫേസ്ബുക്കില്‍ കമന്റ് അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എഫ്ബിയില്‍ എന്ന് മാത്രമല്ല മറ്റു പല സോഷ്യല്‍ മീഡിയ സൈറ്റുകളിലും കമ്മന്റ് അടിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

1. ഒരാളുടെ സോഷ്യല്‍ മീഡിയ പേജ് എന്നത് അദ്ദേഹത്തിന്റെ / അവരുടെ സ്വകാര്യ സ്വത്താണ് എന്ന കാര്യം ഓര്‍ക്കുക. അവിടെ എന്തെഴുതും എന്തുപ്രസിദ്ധീകരിക്കും എന്ത് ഷെയര്‍ ചെയ്യണം എന്ന കാര്യത്തില്‍ പൂര്‍ണ്ണ സ്വാന്തന്ത്ര്യം അവര്‍ക്കുണ്ട്. ഗൂഗിളിനോട് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന വരെ ഈ സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ട്.!

2. മറ്റൊരാളുടെ പോസ്റ്റില്‍ കമന്റു ചെയ്യുമ്പോള്‍ മാന്യമായും, സഭ്യമായും അതു ചെയ്യുക. നിങ്ങളുടെ അഭിപ്രായം എതിരാണെങ്കില്‍ പോലും അതു മാന്യമായി പറയുക. അതായത് വെറുതെ ചൊറിയാന്‍ നില്‍ക്കരുത്.

3. വെറുതെ മറ്റൊരാളുടെ വാളില്‍ അല്ലെങ്കില്‍ മെസ്സേജ് ബോക്സില്‍ പോയി മറ്റൊരു ബ്ലോഗിലെ ‘ഞാനൊരു പോസ്റ്റിട്ടു, ലിങ്ക് ഇതാ, ഒന്നു നോക്കണേ’, ‘ഒന്ന് ലൈക്ക് ചെയ്യണേ’ എന്ന രീതിയില്‍ കമന്റുകള്‍ എഴുതിവയ്ക്കരുത്. അത് നിങ്ങളുടെ ഇമേജ് തകര്‍ക്കും.

4. കമന്റുകളില്‍ നിങ്ങള്‍ തമാശയായി എഴുതിയ ഒരു കാര്യം, മറ്റൊരാള്‍ വായിക്കുമ്പോള്‍ തമാശയാണോ സീരിയസാണോ എന്നു സംശയം തോന്നത്തക്ക രീതിയില്‍ ആയിപ്പോയേക്കാം. അതിനാല്‍, തമാശകളുടെ കൂടെ ഒരു സ്‌മൈലി (:)) ഇടാന്‍ മറക്കേണ്ട!

5. ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം വേഴാമ്പലിനെപ്പോലെ കമന്റിനായി കാത്തിരിക്കാതിരിക്കുക. നല്ല പോസ്റ്റുകള്‍ക്ക് വായനക്കാര്‍ സ്വതവേ ഉണ്ടായിക്കൊള്ളും, എല്ലാവരും കമന്റ് ഇട്ടില്ലെങ്കില്‍കൂടി.

6. അഭിനന്ദനങ്ങള്‍ പറയേണ്ടിടത്ത് അതു പറയാതെ പോകരുത്. വായിച്ച പോസ്റ്റുകളില്‍ കമന്റൊന്നും എഴുതാനില്ലെങ്കില്‍കൂടി, വെറുതെ ഒരു സ്‌മൈലി :) ഇട്ടോളൂ, നിങ്ങള്‍ ആ വഴി വന്നു എന്ന് അതിനെ ഉടമ അറിയട്ടെ.

7. പരസ്പരം പോസ്റ്റുകള്‍ വായിച്ച് ഒരു ഗ്രൂപ്പ് ആളുകള്‍ കമന്റുകള്‍ ഇടുന്നു.’ഞാന്‍ ഒരിടത്തു കമന്റിട്ടാല്‍  അവന്‍ വന്ന് എനിക്കും കമന്റിടും / ഇടണം’ എന്ന മുന്‍വിധിയോടെ കമന്റുകള്‍ എഴുതാതിരിക്കുന്നതാണു നല്ലത്.

8. തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ എഴുതുന്നവര്‍ അതിനെതിരായി വരുന്ന കമന്റുകളെ നേരിടുവാന്‍ (മാന്യമായ രീതിയില്‍) സന്നദ്ധതയുള്ളവരും ആയിരിക്കണം.

9.പാല്‍പ്പായസത്തിലെ കല്ലുകടി പോലെയാണ് നല്ല എഴുത്തിനിടയിലുണ്ടാവുന്ന അക്ഷരത്തെറ്റുകള്‍. പബ്ലിഷ് ചെയ്യുന്നതിനു മുമ്പ് ഓരോ പോസ്റ്റും വായിച്ച് അക്ഷരത്തെറ്റുകള്‍ ഇല്ലാതാക്കുക.

10. മറ്റൊരു പ്രധാനകാര്യം, നിങ്ങളുടെ പോസ്റ്റുകളില്‍ വായനക്കാരെഴുതുന്ന കമന്റുകള്‍ക്ക് മറുപടി എഴുതുക എന്നതാണ്. ഒന്നും എഴുതാനില്ലെങ്കില്‍ കമന്റുകള്‍ എഴുതിയവര്‍ക്ക് ഒറ്റവാക്കില്‍ നന്ദിയെങ്കിലും എഴുതാം. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ കമന്റുകള്‍ ഇഷ്ടപ്പെടുന്നുവെന്നും, ഓരോ കമന്റും നിങ്ങള്‍ വിലമതിക്കുന്നുവെന്നും എഴുതിയവരോട് പറയുകയാണ് ചെയ്യുന്നത്.

Write Your Valuable Comments Below