ഫേസ്ബുക്കില്‍ മമതയുടെ കാര്‍ട്ടൂണ്‍ വരച്ചു – യുവാവ് അറസ്റ്റില്‍.!

facebook-arrest-111
ഫേസ്ബുക്ക് പോസ്റ്റിലൂടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപമാനിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത ജാനകി നഗര്‍ വില്ലേജ് സ്വദേശിയായ ബാപി പാല്‍ എന്ന 25 കാരനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

മമത ബാനര്‍ജി, ദിനേശ് ത്രിവേദി, മുകുള്‍ റോയ് എന്നിവരെ വച്ച് കാര്‍ട്ടൂണ്‍ വരച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി.