ഫോക്സ് വാഗണ്‍ ക്രോസ്സ് കൂപ്പെ ജി റ്റി ഇ : ഫോട്ടോ ഗ്യാലറി

0_0_860_http---172.17.115.180-82-Galleries-20150112114053_VW-Cross-Coupe-G4TE-7

ഈ വര്‍ഷം 10 മില്ല്യണ്‍ ക്ലബ്ബില്‍ കയറുന്ന ഫോക്സ് വാഗണ്‍ തങ്ങളുടെ പുതിയ എസ് യു വി യുമായി രംഗത്ത്‌ വരികയാണ്‌. ഫോക്സ് വാഗണ്‍ ക്രോസ്സ് കൂപ്പെ ജി റ്റി ഇ . ഫോക്സ് വാഗന്റെ തന്നെ ടോറഗ്, ടിഗുവാന്‍ എന്നീ മോടലുകളിലെ പരിമിതികള്‍ മറികടക്കുക എന്നത് തന്നെ യാകണം പ്രധാന ഉദ്ദേശം. അമേരിക്കക്കാരെ ലക്ഷ്യം വെച്ചുള്ള ഒരു സാധാരണ എസ് യു വി 2016 ല്‍ പുറത്തിറങ്ങും എന്ന വാര്‍ത്ത‍ ഫോക്സ് വാഗണ്‍ നേരത്തെ പുറത്തു വിട്ടിരുന്നു.

2016 ല്‍ പുറത്തിറങ്ങാന്‍ തയ്യാറായി ടെന്നീസ്സിയിലെ നിര്‍മ്മാണശാലയില്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. 5 മീറ്റര്‍ നീളത്തിലുള്ള 7 സീറ്റര്‍ എസ് യു വി യാണ് ക്രോസ് കൂപ്പെ. ഇതിനോട് സാമ്യമുള്ള വാഹനം, ക്രോസ്സ് ബ്ലൂ കണ്‍സപ്റ്റ് എന്ന പേരില്‍ 2013 ലെ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വി ആര്‍ 6 എന്ജിനായിരിക്കും ക്രോസ് കൂപ്പെക്ക് ശക്തി പകരാന്‍ എത്തുന്നത്. ക്രോസ് കൂപ്പെക്ക് പെട്രോള്‍ ഡീസല്‍ വക ഭേതങ്ങളില്‍ 4 വീല്‍ ഡ്രൈവ് വാഹനങ്ങളാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. പെട്രോള്‍ മോഡലില്‍ പുറകിലത്തെ ചക്രങ്ങള്‍ ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ചുള്ള  ഹൈബ്രിഡ് സാങ്കേതിക വിദ്യയും പദ്ധതിയുണ്ട്.

ഫോക്സ് വാഗന്റെ പുതിയ ജെനറേഷന്‍  സാങ്കേതികതകളോടൊപ്പം മിറര്‍ ലിങ്ക്, ആപ്പിള്‍ കാര്‍ പ്ലേ, ആണ്‍ഡ്രോയിട് ഓട്ടോ എന്നിവയും ഈ ശ്രേണിയില്‍ കമ്പനി ഒരുക്കുന്നുണ്ട്.

ഫോക്സ് വാഗണ്‍ ക്രോസ്സ് കൂപ്പെ ജി റ്റി ഇ  യുടെ ഫോട്ടോ ഗ്യാലറി കാണാം …

 

0 0 860 http 172 17 115 180 82 Galleries 20150

0 0 860 http 172 17 115 180 82 Galleries 20150

0 0 860 http 172 17 115 180 82 Galleries 20150

0 0 860 http 172 17 115 180 82 Galleries 20150

0 0 860 http 172 17 115 180 82 Galleries 20150

0 0 860 http 172 17 115 180 82 Galleries 20150