ഫോണ്‍ബൂത്തുകള്‍ സൗരോര്‍ജ്ജ മോബൈല്‍ ചാര്‍ജിംഗ് സെന്ററുകള്‍ ആക്കി മാറ്റാം

ആരെങ്ങേലും ഇംഗ്ലണ്ടില്‍ പോയിട്ടുണ്ടെങ്കില്‍ അവര്‍ക്കറിയാം ചുവന്ന നിറത്തില്‍ ഇംഗ്ലന്ടിലെ സകല നിരത്തുകളിലും മുക്കിലും വച്ചിരിക്കുന്ന ഫോണ്‍ ബൂത്തുകള്‍.

9൦ കളിലും മറ്റും വളരെ സജീവമായിരുന്ന ഇത്തരം ഫോണ്‍ ബൂത്തുകള്‍ മൊബൈല്‍ ഫോണിന്‍റെ കടന്നു വരവോടു കൂടി ഉപയോഗ ശൂന്യമായിരിക്കുകയാണ്. എന്നാലും ഒരു കാലത്ത് ഇംഗ്ലീഷ് നഗരവീഥികളുടെ പ്രൌഡി ആയിരുന്ന ഈ ചുവപ്പന്‍ ബൂത്തുകളെ ഉപേക്ഷിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് ഒരു മടി. അത് കൊണ്ടാണ് ഇവയെ സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ചാര്‍ജ്ജിംഗ് സെന്‍ററുകള്‍ ആക്കി മാറ്റാന്‍ തീരുമാനിച്ചത്.

സോളാര്‍ ബോക്സ് എന്നാണ് ഇവയ്ക്കു ഇട്ടിരിക്കുന്ന പേര്. ഉപയോഗ ശൂന്യമായതിനെ തുടര്‍ന്നു ഈ ബൂത്തുകള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് തടയാനും കൂടിയാണ് ഇത്തരം ഒരു നീക്കം. കൂടാതെ ഒട്ടും തന്നെ ബാറ്ററി ലൈഫ് ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ ഉള്ള യുവാക്കള്‍ക്ക് ഈ ബോക്സുകള്‍ ഒരു സഹായവും ആകും.

ഒരു ദിവസം 1൦൦ ഫോണുകള്‍ വരെ ഈ ബൂത്തുകള്‍ വഴി ചാര്‍ജ്ജ് ചെയ്യാം. ഇന്ത്യയിലും ഇതേ പോലെയുള്ള ഒരു ബൂത്ത്‌ വേണ്ടേ?