ബട്ടണുകള്‍ മിന്നിമായുന്ന ടച്ച്സ്ക്രീന്‍ ടാബ്ലെറ്റ്‌ ഉടന്‍ വിപണിയിലെത്തും

10

 tactus_touchscreen_keyboard-1

അതിനൂതനമായ വിസാര്‍ടി സാങ്കേതിക വിദ്യ വഴി ഉപോഗിക്കുമ്പോള്‍ ബട്ടണുകള്‍ പൊന്തിവരുന്ന ടച്ച്സ്ക്രീന്‍ ടാബ്ലെറ്റ്‌ നിര്‍മ്മിചിരിക്കുകയാണ് ടാക്റ്റസ് ടെക്നോളജി എന്നാകമ്പനി.

നിമിഷനേരം കൊണ്ട് തെളിയുകയും മായുകയും ചെയുന്ന ബട്ടണുകള്‍ കൊണ്ട് കമ്പനി ആവശ്യക്കാരെ അത്ഭുതപെടുത്തിയിരിക്കുകയാണ്. ടൈപ് ചെയ്യാന്‍ മാത്രമല്ല ഗെയിം കളിക്കുമ്പോഴും ഈ ബട്ടണുകള്‍ സഹായാകരമാകും.

tactus_touchscreen_keyboard-1-610x404

സെമിപ്ലാസ്റിക് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു പ്രത്യേക സ്ക്രീന്‍ ആണ് ഗോറില്ല ടച് സ്ക്രീനിനുപകരമായി ഈ ടാബ്ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്‍റെ അടിയിലായി പ്രത്യേകം ചില നഗ്ന കെമിക്കല്‍ ദ്രാവകങ്ങളും സ്ഥാപിച്ചിടുണ്ട്. ആവശ്യത്തിനനുസരിച്ച് ഈ ദ്രാവകം പൊന്തിവരുകയും ആവശ്യം കഴിയുമ്പോള്‍ മാഞ്ഞുപോകുകയും ചെയ്യുന്നു.

tactus_touchscreen_keyboard-2

പ്രമുഖ മൊബൈല്‍ കമ്പനികളുമായി കൈകോര്‍ക്കാനുള്ള സംരംഭത്തിലാണ് ടാക്റ്റസ് കമ്പനി. ഈ വര്‍ഷം തന്നെ ഉപഭോക്താക്കളെ വളരെയധികം സഹായിക്കുന്ന ടച്ചുസ്ക്രീന്‍ വിപണിയിലെത്തികാന്‍ ആണ് തങ്ങളുടെ ശ്രമം എന്ന് കമ്പനി സിഇഒ മികാ യിഹാരി പറഞ്ഞു.

Write Your Valuable Comments Below