0 Shares 62 Views

ബലാല്‍സംഗ വീരനെ കൊല്ലുന്നത് ഡിസംബറില്‍

BPSsJKXCUAADBIl12

ഇന്ത്യന്‍ ജനതയെ ഞെട്ടിച്ച ദല്‍ഹി കൂട്ടമാനഭംഗക്കെസിലെ പ്രതിയെ കൊല്ലുന്നത് ഡിസംബറില്‍ . എന്നാല്‍ പ്രതിയെ കൊള്ളാന്‍ വിധിച്ചത് ഇന്ത്യന്‍ കോടതി അല്ലെന്നു മാത്രം. പകരം ആ ബലാല്‍സംഗ വീരനെ കൊല്ലൂ എന്ന പേരില്‍ ഡിസംബറില്‍ ദല്‍ഹി സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമ പ്രദര്‍ശനത്തിനു എത്തുകയാണ്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കില്‍ ദ റേപ്പിസ്റ്റ് എന്ന ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. സഞ്ജയ് ചേല്‍ സംവിധാനം ചെയ്യുന്ന ചിത്രം സിദ്ധാര്‍ത്ഥ് ജെയിനാണ് നിര്‍മ്മിക്കുന്നത്.

ദല്‍ഹി സംഭവം ആളുകള്‍ മറന്നു തുടങ്ങിയതായും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് കാരണം നിയമത്തിന്റെ അപര്യാപ്തത അല്ലെന്നും സമൂഹത്തെ ഭയമില്ലാത്തതുകൊണ്ടാണെന്നും ഈ ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു. ഡല്‍ഹി സംഭവത്തിനുശേഷം രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ അഴിമതി, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളിലേക്ക് തിരിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. അത് കൊണ്ടാണ് താനി ചിത്രവുമായി മുന്നോട്ട് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

o-RAMADAN-CUTE-570

Write Your Valuable Comments Below