ബഷീറേ ഇത് നിനക്കായി….

10406797_10152922818312961_5746755193350628605_n

ചില വിട പറയലുകള്‍ നമുക്ക് മറക്കാനാവാത്ത വേദനകള്‍ സമ്മാനിക്കാറുണ്ട് .പക്ഷെ എന്റെ പ്രിയ സുഹൃത്തു ബഷീര്‍ ഇന്നു ഓഫിസില്‍ നിന്നും വിടപറയുമ്പോള്‍ മനസ്സില് കുറച്ചു വേദനയും അതിനെക്കാളേറെ സന്തോഷവും എന്നില്‍ ബാക്കിയാവുന്നു.

ഫേസ് ബുക്കും വാട്‌സ്ആപ്പും ലോകം കീഴടക്കിയ ഈ കാലത്ത് സൌഹൃദങ്ങള്‍ സൂക്ഷിക്കുന്നതിന് ദേശ വ്യത്യാസം ഒരു തടസമല്ലെങ്കിലും പുതിയ ജീവിത സാഹചര്യങ്ങള്‍ ഏതു മനുഷ്യരിലും മാറ്റം ഉണ്ടാക്കും . നാളെ ഞങ്ങളിലും ആ മാറ്റം ഉണ്ടാവും. ബഷീറിനെ കുറിച്ച് രണ്ടു വാക്ക് എഴുതിയില്ലെങ്കില്‍ എനിക്കു ഇന്നു ഉറങ്ങാന്‍ കഴിയില്ല.

ഏകദേശം 8 വര്‍ഷം മുന്‍പ് ഞാന്‍ മിനിസ്ട്രി യില്‍ ജോയിന്‍ ചെയ്ത സമയത്ത് തന്നെയാണ് അവനും ഇവിടെ ഇന്റര്‍വ്യൂ നു വരുന്നത് . ആദ്യ നോട്ടത്തില്‍ ഒരല്‍പം ഗൌരവക്കാരന്‍ ആയിട്ടാണ് തോന്നിയത്. കുറെ കാലത്തിനു ശേഷമാണ് ഞാനും അവനും അടുത്ത സുഹൃത്തു ക്കള്‍ ആയി മാറിയത്. അവനെ ചുരുങ്ങിയ വാക്കുകളില്‍ ഞാന് ഇങ്ങനെ വിലയിരുത്തുന്നു. ‘ വഴിയെ ആരെങ്കിലും ടെന്‍ഷനും കൊണ്ട് പോയാല്‍ പ്ലീസ് ചേട്ടാ അത് എനിക്കു തന്നിട്ട് പോയെ , എന്ന് ചോദിച്ചു വാങ്ങുന്ന പ്രകൃതം. ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും 101 വട്ടം ചിന്തിച്ചു കൊണ്ടേ ഇരിക്കും. ശരീരം ഭൂമിയില്‍ ആണെങ്കിലും മനസ്സ് പലപ്പോഴും ചൊവ്വയില്‍ ആയിരിക്കും. നമ്മള്‍ പറയുന്നത് കേട്ടാലും പലപ്പോഴും മറുപടി ഉണ്ടാവില്ല. അതു അവന്റെ കുഴപ്പമല്ല. കാരണം മനസ്സു പലപ്പോഴും ഭൂമിയില്‍ ഇല്ല എന്നത് തന്നെ കാരണം. ഒരു പണി ചെയ്യാന്‍ തുടങ്ങുമ്പോള്‍ താഴെ സെക്യൂരിറ്റി യുടെ പോലും അനുഗ്രഹം വാങ്ങിയിട്ടേ പുള്ളി ചെയ്യൂ . ഭാര്യ നാട്ടില്‍ നിനനും വരുന്ന ദിവസം അറിയാതെ ആണെങ്കിലും നാവില്‍ വരുന്ന ഗാനം പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം തുളുമ്പുന്ന ….. എന്നു തുടങ്ങുന്നതാണ്.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്കിലും ഒരു നല്ല മനുഷ്യന് വേണ്ട അത്യാവശ്യം ഗുണങ്ങള്‍ ഒക്കെ ഇവനിലുണ്ട്. 1. ചെയ്യുന്ന ജോലിയോട് 101 % ശതമാനം ആത്മാര്‍ഥത ( അതു 95-100 ശതമാനം ആക്കി കുറച്ചാല്‍ അവനു കൊള്ളാം ) 2. സത്യസന്ധത 3. മനുഷ്യത്വം ഇതൊക്കെ യാണ് അവന്റെ നലല ഗുണങ്ങള്‍. ( എടാ ബഷീറേ ..നീ ഇത് കേട്ട് സുഖിക്കണ്ട. എനിക്കു മാനസിക വിഭ്രാന്തി വരുമ്പോഴാണ് ഞാന്‍ ഇതുപോലെ എന്തെങ്കിലും ഒക്കെ കുറി ക്കാരുള്ളത് . നീ അതു കാര്യമാക്കണ്ട.)’

ഇന്നു ഈ ഓഫിസില്‍ നിന്നും ബഷീര്‍ വിടപറയുമ്പോള്‍ സത്യത്തില്‍ എനിക്കു ദുഖത്തെക്കാള്‍ ഏറെ സന്തോഷമാനുള്ളത്. മുങ്ങുന്ന കപ്പലില്‍ നിനനും ഒരുത്തന്‍ രക്ഷപ്പെട്ടാല്‍ അത്രയും നല്ലത്. എന്‌ടെ സഹോദര തുല്യനായി കാണുന്ന അവന്‍ രക്ഷപ്പെടണമെന്ന് ഞാന്‍ ആത്മാര്ധമായി ആഗ്രഹിക്കുന്നു.

ഇനി അവനുമായി ഒന്നിച്ചു ജോലി ചെയ്യാന്‍ അവസര മുണ്ടാ കുമെന്ന് കരുതുന്നില്ല. അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും. പുതിയ ജോലിയും സൌഹൃദങ്ങളും അവന്‌ടെ ജീവിതത്തിനു കരുത്തു പകരട്ടെ ഇന്നു ആശംസിക്കുന്നു.