Share The Article

01

സ്കൂള്‍ തുടങ്ങുന്ന സമയങ്ങളില്‍ ബസിലും മറ്റും യാത്ര ചെയ്യുന്നവര്‍ സ്ഥിരമായി കാണുന്ന കാഴ്ചയാകും പെമ്പിള്ളേരുടെ പിറകെ നിന്ന്‍ ശല്യം ചെയ്യുന്ന യുവാക്കള്‍. കുട്ടികള്‍ എത്ര അറപ്പ് പ്രകടിപ്പിച്ചാലും ഈ വര്‍ഗ്ഗം നാട്ടില്‍ ജാക്കി വെപ്പെന്ന പേരില്‍ അറിയപ്പെടുന്ന അവരുടെ ആ പ്രവര്‍ത്തി തുടര്‍ന്ന് കൊണ്ടേയിരിക്കും. ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയമൊന്നും ഇവരുടെ മുഖത്ത് കാണില്ല. ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ട ഏരിയ ആണെന്നാകും ഇവരുടെ മുഖം കണ്ടാല്‍ തോന്നുക. ഇവര്‍ക്കും ചിലപ്പോള്‍ പണി കിട്ടില്ലേ, അതും എട്ടിന്റെ പണി ?

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നത് മനസിലാക്കി തരുന്ന ഈ ഷോര്‍ട്ട് ഫിലിം നമുക്ക് സമര്‍പ്പിക്കുന്നത് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐടി പ്രൊഫഷണല്‍ ആയ ശ്രീ ഫ്രെഡി ഫ്രാന്‍സിസ് ആണ്.