ബാങ്കിംഗ് ആപ്പുകളെ വിശ്വസിക്കരുത് !

banking-apps

മൊബൈല്‍ ബാങ്കിംഗ് തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന നമ്മളില്‍ പലര്‍ക്കും ഒരു അനുഗ്രഹം തന്നെയാണ്. പക്ഷെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.

ബാങ്കിടപാടുകള്‍ക്കായി ആവിഷ്‌ക്കരിച്ചിട്ടുളള മൊബൈല്‍ ആപ്പുകള്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുളളതാണെന്നാണ് ചില വിധഗ്തര്‍ അഭിപ്രായപ്പെടുന്നു. ഈ മൊബൈല്‍ ആപ്പുകളിലൂടെ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും സാധ്യതയുണ്ട്.

ബോംബൈ മൊബൈല്‍ സെക്യൂരിറ്റി കമ്പനിയായ വെജിലന്റ് 100 മൊബൈല്‍ ബാങ്കിംഗ് ആപ്പുകളെയാണ് പഠന വിധേയമാക്കിയത്. ഇവയില്‍ 70 എണ്ണത്തിനും 983 സുരക്ഷാ പഴുതുകള്‍ ഉളളതായി ഇവര്‍ കണ്ടെത്തി. ഇവയില്‍ നിന്ന് അക്കൗണ്ടിലുളള പണത്തെക്കുറിച്ചുളള വിവരങ്ങള്‍ അടക്കമുളളവ ചോര്‍ത്താന്‍ കഴിയും.

ഈ പുതിയ പഠനത്തെ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ചെയര്‍മാന്‍ ടി.എം.ഭാസിന്‍ നിരസിച്ചു. എല്ലാ ബാങ്കുകളും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പല തരത്തിലുളള പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.