Share The Article

ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ (രാഷ്ട്രീയ-മത വീഷണങ്ങള്‍ )അതാത് ലേഖകന്മാരുടെ മാത്രം അഭിപ്രായം ആയിരിക്കും. – എഡിറ്റര്‍

ഇന്ത്യ, ഭരണ ഘടന അനുസരിച്ച് ഒരു മതേതര -ജനാതിപത്യ രാജ്യമാണ്. സമത്വം ഇന്ത്യന്‍ ജനാതിപത്യത്തിന്റെ മുഖമുദ്രയാണ്. പക്ഷെ ഇന്ത്യ- പാകിസ്താന്‍ വിഭജനത്തിനു ശേഷം മുസ്ലിംകളില്‍ നല്ലൊരു വിഭാഗം പാകിസ്ഥാനിലേക്ക് കുടിയേറി. വലിയ പണക്കാരും നന്നേ പാവപ്പെട്ടവരും ആയ നല്ല ഒരു വിഭാഗം ഇന്ത്യയില്‍ തന്നെ അവശേഷിച്ചു. ഭരണഘടന അവര്ക് സമത്വം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യം ഇന്ത്യന്‍ മുസ്ലിംകളോട് എന്നും ഒരു ചിറ്റമ്മ നയം സ്വീകരിച്ചു പോന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്ധ്യഭ്യാസപരമായും, രാഷ്ട്രീയമായും അവര്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് തള്ളപ്പെട്ടു. അവര്‍ സമൂഹത്തില്‍ ഒരു രണ്ടാം കിട പൌരന്മാരായി കണക്കാക്കപ്പെട്ടു. പൊതുവേ മതപരമായ വിദ്യഭ്യാസത്തില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മുസ്ലിം സമൂഹം മുഖ്യ ധാരയില്‍ നിന്നും പുറത്താക്കപ്പെട്ടു.

1992 ഡിസംബര്‍ 6 നു ഇന്ത്യന്‍ മതേതരത്വത്തിന്റെ നെഞ്ചു പിളര്‍ത് കൊണ്ട് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ മതേതര  സമൂഹത്തിന്റെ മനസ്സില്‍ അത് തറച്ചു. അവര്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ആ ദുഃഖം. മുസ്ലിം സമൂഹത്തിനു  ഈ രാജ്യത്ത് അരക്ഷിതാവസ്ഥ തോന്നി. തങ്ങള്‍ എല്ലാവരാലും വഞ്ചിക്കപ്പെട്ടതായി തോന്നി. ഈ രാജ്യത്ത് അവരുടെ നിലനില്പ്പ് തന്നെ ഭീഷണി ആണെന്ന് തോന്നി തുടങ്ങി. കാശ്മീരില്‍ മാത്രം കണ്ടു വന്നിരുന്ന അക്രമവും കൊലയും തീവ്രവാദവും ഇന്ത്യയില്‍ ഒട്ടാകെ പകര്‍ന്നു. ഒരു പാട് വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടു. ശിവസേനയും ബിജെപിയും അടക്കം പല തീവ്ര ഹിന്ദുത്വ പാര്‍ടികളും അവരുടെ പൊളിറ്റിക്കല്‍ നിലനില്പിന്നു വേണ്ടി ഈ വര്‍ഗീയ കലാപങ്ങള്‍ക്  ഇന്ദ്ധനം  ഒഴിച്ച് കൊടുത്തു. അങ്ങിനെ കലങ്ങിയ വെള്ളത്തില്‍ ശരിക്കും മീന്‍ പിടിച്ചു. ഇത് മൂലം ബിജെപിക്ക് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാനും സാധിച്ചു! ഇന്ത്യക്കാര്‍ എന്നുള്ളത്, ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നിങ്ങനെ ജനത വിഭച്ചിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ബാബറി മസ്ജിദിന്റെ പതനം മതേതര ഇന്ത്യയുടെ ഏറ്റവും വലിയ ഒരു കറുത്ത അദ്ധ്യായമായി ചരിത്രം രേഖപ്പെടുത്തിയത്!

പരസ്പരം ഭിന്നിച്ചിരുന്ന മുസ്ലിം സമൂഹം, തങ്ങളുടെ നിലനില്പിന്നു വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സാമ്പത്തിക ഭദ്രതയും , വിദ്യാഭ്യാസവും, രാഷ്ട്ര്രീയ-സാമൂഹിക  മുന്നേറ്റവും ആവശ്യമാണെന്ന തിരിച്ചറിവ് മുസ്ലിം സമൂഹത്തിനുണ്ടായി. കഴിഞ്ഞ ഇരുപതു വര്ഷം മുസ്ലിം സമൂഹം വിദ്യഭ്യാസപരമായും രാഷ്ട്രീയമായും കുറെ ഒക്കെ മുന്നേറി.  അവരുടെ വോട്ടുകള്‍ തന്ത്രപരമായി ഉപയോഗിച്ച് തുടങ്ങി. കാവി പടയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതായിരുന്നു പൊതു മിനിമം അജണ്ട. പലപ്പോഴും രാഷ്ട്രീയ പാര്‍ടികള്‍ മുസ്ലിം സമൂഹത്തെ ഒരു വോട്ട് ബാങ്ക് ആയി ഉപയോഗിച്ച് ചൂഷണം ചെയ്യുകയായിരുന്നു. സച്ചാര്‍, രംഗനാഥ് മിശ്ര കമ്മിറ്റി ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യഭ്യാസ നിലവാരം ദളിദ് വിഭാഗത്തിന് സമാനമോ അതിലും മോശമോ ആണെന്ന് കണ്ടെത്തി, അവരുടെ ഉന്നമനത്തിനു വേണ്ടി ചില നിര്‍ദേശങ്ങള്‍ വെക്കുകയും ചെയ്തു. എന്നാല്‍ മാറി മാറി വന്ന സര്കാരുകള്‍ മുസ്ലിം വോട്ട് ബാങ്കിനെ പറഞ്ഞു പറ്റിക്കുക അല്ലാതെ അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മനസ് കാണിച്ചില്ല!.

ഇതിനിടെ മുസ്ലിം യുവ സമൂഹം വിദ്യഭ്യാസപരമായി കുറെ ഒക്കെ മുന്നേറി. പ്രൈവറ്റ് ജോബ്‌ മാര്‍ക്കറ്റില്‍ ഒരു നല്ല ശതമാനം മുസ്ലിം അഭ്യസ്ത വിദ്ധ്യര്‍ സ്വീകരിക്കപ്പെട്ടു. പക്ഷെ അസഹിഷ്ണുതരായ പല ഭരണ കൂടങ്ങളും അഭ്യസ്ത വിദ്യരായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദം ആരോപിച്ചു വിചാരണയോ തെളിവുകളോ ഇല്ലാതെ വര്‍ഷങ്ങളോളം ജയിലിലടച്ചു. ചിലരെ കുറെ വര്‍ഷങ്ങള്‍ക് ശേഷം മോചിപ്പിച്ചു, ചിലര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുന്നു. (പ്രത്യേകിച്ചും മഹാരാഷ്ട്രയിലും, കര്‍ണാടകയിലും, ഡല്‍ഹിയിലും). ഈ കിരാത നടപടി വിദ്യ സമ്പന്ന മുസ്ലിം സമൂഹവും വിശ്വസിക്കാന്‍ കൊള്ളില്ല എന്നാ ഒരു ഇമേജ് ഉണ്ടാക്കി എടുക്കാന്‍ ഘൂഡ ശക്തികള്‍ക് ഒരു പരിധി വരെ കഴിഞ്ഞു.
നിര്‍ധനരും നിരക്ഷരരുമായ ചെറിയ ഒരു വിഭാഗം പണത്തിന്റെയും മത വിശ്വാസത്തിന്റെയും പ്രലോഭനങ്ങള്‍ കൊണ്ട് ചില തല്പര കക്ഷികളാല്‍ തീവ്ര വാദത്തിലേക്ക് നയിക്കപ്പെട്ടു. അത് മുസ്ലിം സമൂഹത്തിന്റെ മൊത്തം തലയില്‍ കെട്ടി വെക്കാന്‍ നടന്ന ഘൂഡ ശ്രമങ്ങള്‍ ഏറെ കുറെ വിജയിക്കുകയും ചെയ്തു.

20 വര്‍ഷങ്ങള്‍ക് ഇപ്പുറം മുസ്ലിം ജനത ഇന്ത്യയില്‍ ഇന്നും ഒരു രണ്ടാം കിട പൌരന്മാര്‍ ആയി തുടര്‍ന്ന് പോരുന്നു. വിദ്ധ്യാഭ്യാസ പരമായും രാഷ്ട്രീയമായും ചെറിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷെ സമൂഹത്തിലെ മുഖ്യ ധാരയിലേക്ക് കടന്നു വരാന്‍ അവര്ക് ഒരു പാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്.വിദ്യഭ്യാസതിനും , സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനും , രാഷ്ട്രീയമായ ശക്തിക്കും ഊന്നല്‍ നല്‍കി ഒറ്റക്കെട്ടായി ഇന്ത്യയിലെ മതേതരത്തില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷം വരുന്ന ജനങ്ങളുമായി സഹകരിച്ചു പ്രയത്നിക്കേണ്ടിയിരിക്കുന്നു. നമുക്ക് ഒരു നല്ല മതെതരഹ്ത്വവും സമത്വവും വാഴുന്ന ഇന്ത്യയ്ക്കായി  പ്രാര്‍ത്ഥിക്കാം!

കേരള മുസ്ലിംകള്‍

ചരിത്ര പരമായി തന്നെ കേരളത്തിലെ ജനത വിദ്യസമ്പന്നരും സംസ്കാര സമ്പന്നരുമാണ്. കേരള മുസ്ലിംകളും സ്വാതന്ത്ര്യ സമര കാലം മുതല്കെ ഇന്ത്യന്‍ മതേതര പൊതു സമൂഹവുമായി ഇണങ്ങി ചേര്‍ന്ന് പ്രവര്‍ത്തിച്ചു പോന്നു. ഉന്നത വിദ്ധ്യാഭ്യാസ രംഗത്ത് മുസ്ലിം സമൂഹം കേരളത്തിലും വളരെ പിന്നിലായിരുന്നു.  ഇംഗ്ലീഷ് വിദ്യഭ്യാസം ഹറാം ആണ് എന്നൊക്കെയുള്ള പൂര്‍വികരായ മത നേതാക്കളുടെ ഇടപെടലായിരുന്നു അതിന്റെ കാരണം. അതെ സമയം മത വിദ്ധ്യാഭ്യാസ രംഗത്ത് ലോകത്തിനു തന്നെ മാതൃകയുമായിരുന്നു. പക്ഷെ സ്വാതന്ത്ര്യതിന്നു ശേഷം കേരള മുസ്ലിംകള്‍ ധാര്‍മിക-ഭൌധിക വിദ്യഭ്യാസ സമന്വയമാണ് ആധുനിക സമൂഹത്തിന്റെ മുഖ്യ ധാരയില്ലേക്ക് എത്താന്‍ നല്ലത് എന്ന സമുദായ നേതാകളുടെ തിരിച്ചറിവാണ് ഇന്ന് കേരള മുസ്ലിംകളെ ഇപ്പോഴത്തെ നിലയില്‍ എത്തിച്ചത്. 1990 കളില്‍ സാമ്പത്തിക ഉന്നമനത്തിന്നു വേണ്ടി നല്ലൊരു ശതമാനം മുസ്ലിം സമൂഹം ഗള്‍ഫിലേക്ക് ചേക്കേറി. മറ്റു സമുദായങ്ങളും അവരുടെ പാത പിന്തുടര്‍ന്ന് ഗള്‍ഫു നാടുകളിലേക്ക് ജോലി അന്വേഷിച്ചു പോയി. അവര്‍ പിന്നീട് കേരളത്തിന്റെയും, മുസ്ലിം കളുടെയും ഇന്ത്യയുടെ തന്നെ സാമ്പത്തിക ഭാദ്ധ്രതയുടെ ഒരു അഭിവാജ്യ ഘടകമായി മാറി. ഗള്‍ഫിലെ ജോലിയും വരുമാനവും ഒക്കെ ഏകദേശം മങ്ങി തുടങ്ങിയെങ്കിലും, 1990-2012 കാലഘട്ടത്തിലെ മുസ്ലിം രക്ഷിതാക്കള്‍ അവരുടെ മക്കളെ ഭാവിയിലെ വാഗ്ദാനങ്ങള്‍ ആയി വളരാന്‍ ഒരു പരിധി വരെ പ്രപ്തരാകിയിരിക്കുന്നു.  മുസ്ലിം ലീഗിലൂടെയും അല്ലാതെയും കേരള രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലെക്കും അവര്‍ കടന്നു വന്നു. സമുദായ നേതാകള്‍ അവര്‍ക്ക് രാഷ്ട്രീയ വിദ്ധ്യാഭ്യാസം നല്‍കി. ധാര്‍മിക- ആധുനിക വിദ്യഭ്യാസ സമന്വയത്തിലൂടെ അവര്‍ സാമൂഹികമായും വിദ്ധ്യാഭ്യാസപരമായും വളരെ മുന്നേറി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടേയും  ജമാഅത്തെ ഇസ്ലാമിയുടെയും ഒക്കെ ഈ നേതൃത്വത്തില്‍ ഉള്ള വിദ്യഭ്യാസ ഉന്നമന പ്രവര്‍ത്തനങ്ങള്‍ വരളെ ശ്ലാഘനീയമാണ്. കേരളം സമൂഹത്തില്‍ ഭൂരിപക്ഷ സമൂഹതോടപ്പം തന്നെ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ ഇത് അവരെ പ്രാപ്തരാക്കി.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വരും ദിവസങ്ങളില്‍ രാജ്യത്താകമാനം വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും പൊട്ടിപുറപ്പെട്ടു. പക്ഷെ കേരളത്തില്‍ മാത്രം ഒരു ചലനവും ഉണ്ടാക്കിയില്ല. പാണക്കാട് തങ്ങന്മാരുടെയും , കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെയും ഒക്കെ നേതൃത്വത്തില്‍ അണികളോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തു. അണികള്‍ നേതാകളെ പൂര്‍ണമായും അനുസരിച്ച് സമാധാനത്തിന്റെ പാതയില്‍ തങ്ങളുടെ ദുഖവും വേദനയും പ്രതിഷേധവും പ്രകടിപ്പിക്കുകയായിരുന്നു. കേരളത്തിലെ സാമൂഹിക സമാധാനം നില നിര്‍ത്താന്‍ മുസ്ലിം നേതാക്കളുടെ പങ്കു വലുതാണ്‌. അല്ലെങ്കില്‍ കേരളവും മഹാരാഷ്ട്രയും ഗുജരാതും  പോലെ മതത്തിന്റെ പേരില്‍ വിഭജിച്ചു പോകുമായിരുന്നു. മേല്പറഞ്ഞ പ്രകാരം കേരള മുസ്ലിംകള്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഉന്നമനത്തില്‍ ഇന്ത്യയില്‍ മറ്റു മുസ്ലിമ്കല്ക് തന്നെ മാതൃകയായി. അത്  മതേതരവും സമത്വവും സമാധാനവും ഉള്ള ഒരു കേരളത്തെ പടുത്തുയര്‍ത്തി.

അതെ സമയം കേരളത്തിലും ചില വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഈ ഇടെയായി കണ്ടു തുടങ്ങിയിട്ടുണ്ട്. വളരെ ചുരുക്കം ചില യുവാകള്‍ തീവ്രവാദത്തിലെക്കും വിധ്വംസക പ്രവര്തനതിലെക്കും വഴി മാറുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. സമുദായ-രാഷ്ട്രീയ നേതൃത്വം ശക്തമായി ഇടപെട്ടില്ലെങ്കില്‍ ഭാവി ആശങ്കാജനകമാണ്! അത്തരക്കാരെ തിരിച്ചറിഞ്ഞു പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്തെണ്ടതുണ്ട്.

ജനസംഖ്യക്ക് ആനുപാതികമായി കേരള മുസ്ലിംകള്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലിയിലും, കോടതികളിലും, വിദ്യഭ്യാസ രംഗത്തും ഒക്കെ പിന്നോക്കമാണ് എങ്കിലും മറ്റു സംസ്ഥാനത്തിലെ മുസ്ലിംകളെ അപേക്ഷിച്ച് അവര്ക് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നേറാന്‍ കഴിഞ്ഞു. ഇത് എല്ലാ ഇന്ത്യന്‍ മുസ്ലിംകളും മാതൃക ആക്കട്ടെ! നമുക്ക് ഒരു മതേതര-സമത്വ-സമാധാന കേരളതിന്നും ഇന്ത്യക്കും വേണ്ടി പ്രയത്നിക്കാം!!

Advertisements