ബാറ്റ് പോഡ്- ഒരു കിടിലന്‍ വീഡിയോ

batpodb

ചെറുപ്പത്തില്‍ കളി വണ്ടി ഉരുട്ടിക്കൊണ്ടു നടക്കത്തവരായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ചെറുപ്പത്തില്‍ തന്നെ വാഹനങ്ങള്‍ കുട്ടികള്‍ക്ക് ഒരു ഹരമാണ്. സൈക്കിളിനു വേണ്ടി തല്ലു പിടിച്ചതും കരഞ്ഞതും എല്ലാം ഓര്‍മയില്‍ മായാതെ കിടക്കും. എന്നെല്ലാം മുതിര്‍ന്നവര്‍ ബൈക്ക് പറപ്പിച്ചു കൊണ്ട് പോകുമ്പോള്‍ ആരാധനയോടെ നോക്കി നില്‍ക്കും. അന്ന് സിനിമകളില്‍ കാണുന്ന ബൈക്ക് ഓര്‍മയില്‍ ഇടം നേടും. അതുപോലെ തന്നെ വലിയവരുടെ മനസിലും ഇടാന്‍ നേടിയ ഒരു ഹോളിവൂഡ്‌ സിനിമ അവതാരമായിരുന്നു ബാറ്റ് മാന്‍ സിനിമയിലെ ബാറ്റ് പോഡ് എന്ന കിടിലന്‍ ബൈക്ക്.

പതിവ് ബൈക്കുകളില്‍ നിന്നു വളരെ വ്യത്യസ്തമായ രൂപകല്‍പന കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ആ ബൈക്കിനു ഒരു പൂര്‍ണമായ വര്‍ക്കിംഗ്‌ മോഡല്‍ നിര്‍മ്മിച്ച്‌ നല്‍കിയാണ്‌ ഒരു അച്ഛന്‍ ഹീറോ ആയത്. തന്റെ 10 ഉം 12 ഉം വയസ്സുള്ള കുട്ടികള്‍ക്കായി ഈ അച്ഛന്‍ നിര്‍മിച്ചു നല്‍കിയത് ഈ ബാറ്റ് പോഡ് ആണ്. വേണമെങ്കില്‍ ഇലക്ട്രിക് പോഡ് എന്നും പറയാം. 4 കാര്‍ ബാറ്ററികള്‍ കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. eE48v എന്ന പേരിലാണ് ഇദ്ദേഹം യു ട്യൂബ് ഇല അറിയപ്പെടുന്നത്. ഈ കുട്ടി പോഡ് നെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ വീഡിയോ കണ്ടു നോക്കൂ..