ബാല്ക്കണിയില്‍ തുണിയുണക്കാനിട്ട മലയാളികള്‍ക്ക് യുഎഇയില്‍ കനത്ത പിഴ

351157632

സ്വന്തം ബാല്ക്കണിയില്‍ തുണിയുണക്കാന്‍ ഇട്ടതു അബദ്ധമായി എന്നു മലയാളി പ്രവാസികള്‍ ഇപ്പോഴാകും അറിഞ്ഞിട്ടുണ്ടാകുക, ബാല്ക്കണിയില്‍ തുണി ഉണക്കാനിട്ട മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഷാര്‍ജ മുന്‍സിപ്പാലിറ്റിയാണ് പിഴ ചുമത്തിയിട്ടുള്ളത്. 3.25 മില്യണ്‍ ഡോളറാണ് പിഴയിനത്തില്‍ 6500 വീടുകള്‍ക്ക് ചുമത്തിയിട്ടുള്ളത്

ബാല്ക്കണിയില്‍ തുണി ഉണക്കാന്‍ ഇടുന്നത് യുഎഇയിലെ ബാല്ക്കണി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതിന് 500 ദിര്‍ഹമാണ് പിഴത്തുക. ഇത്തരത്തില്‍ തുണി ഉണക്കാന്‍ ഇടുന്നത് നഗരത്തിന്റെ ഭംഗിയേയും ശുചിത്വത്തെയും ബാധിക്കുമെന്നാണ് മുന്‍സിപ്പാലിറ്റി പറയുന്നത്.

ബാല്ക്കണികളില്‍ ഡിഷ് ആന്റിനകള്‍ സ്ഥാപിക്കുന്നതിനും നിരോധനമുണ്ട്. ഇത് ലംഘിച്ച് ആന്റിനകള്‍ സ്ഥാപിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും, ആന്റിന പിടിച്ചെടുക്കാന്‍ നിയമവുമുണ്ട്. ബാല്ക്കണിയില്‍ കസേരകള്ക്കും, ടേബിളുകള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയ സ്ഥാപിക്കുന്നതിനും നിയന്ത്രണമുണ്ട്