ബിജെപിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ മോഡിക്ക് പിന്നില്‍ അണികളെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് കയറ്റി !

03

അണികളെ ഇരുനൂറ്റിയമ്പതും കുപ്പിയും കൊടുത്ത് കൂടെ കൊണ്ട് വരികയെന്ന സംഗതി നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് അണികളെ കൊണ്ട് വരുന്നത് അത്രയൊന്നും നമ്മള്‍ കണ്ടിട്ടുണ്ടാകില്ല. നാളെ ഇന്ത്യ വന്‍ വോട്ട് നേടി ഇന്ത്യ ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റിലാണ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് പിറകെ അണികളെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് കയറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.

01

ദി ലോജിക്കല്‍ ഇന്ത്യന്‍ എന്ന ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ സ്വന്തമായുള്ള ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം തെളിവോടു കൂടി പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. ചിത്രത്തില്‍ ആളുകള്‍ കൂടുതല്‍ ഉണ്ടെന്നു കാണിക്കുവാനായി ഒരു ഭാഗത്ത് കൂട്ടം കൂടി നില്‍ക്കുന്ന ബിജെപി അണികളെ മറ്റു ഭാഗങ്ങളിലേക്കും പറിച്ചു നടുന്ന രസകരമായ കാഴ്ചയാണ് ഉള്ളത്. അതിനേക്കാള്‍ രസകരം വാരണാസിക്ക് വേണ്ടി തയാറാക്കിയ മോഡിയുടെ പോസ്റ്ററില്‍ ആണ് ഈ തിരിമറി നടത്തിയത് എന്നാണ്.

02

ഈ ചിത്രം ഇപ്പോഴും ബിജെപി വെബ്‌സൈറ്റില്‍ നില്‍ക്കുന്നു എന്നതിന് തെളിവായി അവര്‍ ആ പേജിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.

ഇനി ഈ പോസ്റ്റ്‌ വന്ന ശേഷം ആ ചിത്രങ്ങള്‍ എടുത്തു കളയാനും സാധ്യത ഉള്ളത് കൊണ്ട് അതിന്റെ സ്ക്രീന്‍ ഷോട്ട് കൂടി നല്‍കുന്നു.