ബിടെക് വിദ്യാര്‍ഥിക്ക് 74 ലക്ഷം ശമ്പളം !

01

കേട്ടിട്ട് ഞെട്ടേണ്ട, ബാംഗ്ലൂരിലും ഹൈദരാബാദിലും തേരാപാരാ നടക്കുന്നവരുടെ അതെ ഡിഗ്രി തന്നെയാണ് ഈ വിദ്യാര്‍ഥിക്കും ഉള്ളത്, ബിടെക് ഡിഗ്രി. കക്ഷിയെ തങ്ങളുടെ കമ്പനിയിലേക്ക് തെരഞ്ഞെടുത്ത കമ്പനിയാണ് 74 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു അമേരിക്കന്‍ ഓയില്‍ കമ്പനിയാണ് ഇത്രയധികം ശമ്പളം ഓഫര്‍ ചെയ്തു ഞെട്ടിച്ചിരിക്കുന്നത്. അലഹബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ്‌ റൂറല്‍ ടെക്നോളജി അഥവാ IERT വിദ്യാര്‍ഥി ആയ ആന്‍മോള്‍ ജോഹ്രിയാണ് ഈ ഭാഗ്യവാന്‍.

IERT ല്‍ ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ഷന്‍ വിദ്യാര്‍ഥി ആണ് ആന്‍മോള്‍. അമേരിക്കന്‍ ഓയില്‍ കമ്പനിയായ സ്കൈ പെട്രോളിയം ആണ് ആന്‍മോളിന് പൊന്നും വിലയ്ക്ക് സ്വന്തമാക്കിയത്. തന്റെ പഠന കാലത്ത് കാമ്പസ് പ്ലേസ്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥി കൂടി ആയിരുന്നു ആന്‍മോള്‍ എന്നത് IERT അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

യുപിടിയു എന്ട്രന്‍സ് പരീക്ഷയില്‍ അഞ്ചാം റാങ്കായിരുന്നു ആന്‍മോളിന്.