ബിപാഷയ്ക്കും കിട്ടി എട്ടിന്റെ പണി

bipasha-basu-2323-400

ബോളിവുഡ് സുന്ദരി ബിപാഷ ബസുവിനു മംഗല്യഭാഗ്യം പറഞ്ഞിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍പ്പിന്നെ വിവാഹം വരെയെത്തി നിന്ന ബിപാഷയുടെ പ്രണയം ഇപ്പോള്‍ തകരുമോ. ബിപാഷ ബസു ബോളിവുഡ് നടന്‍ ഹര്‍മാന്‍ ബവേജയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു.

ബിപാഷ ബസു ബോളിവുഡ് നടന്‍ ഹര്‍മാന്‍ ബവേജയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കുന്നു. ഹര്‍മാന്‍ ബവേജ ബിപാഷയോട് വിശ്വാസവഞ്ചന കാട്ടിയതായിട്ടാണ് വിവരം. വിദേശ മോഡല്‍ ഒലേഗയുമായി ഹര്‍മാനു അതിരുവിട്ട ബന്ധമുണ്ടത്രേ. ഇതു ബിപാഷ മനസിലാക്കിയത് അടുത്തിടെയാണ്. ബിപാഷ എന്തും സഹിക്കും. വിശ്വാസവഞ്ചന മാത്രം സഹിക്കില്ല. ഹര്‍മാനുമായി ഇനിയൊരു ബന്ധം വേണോയെന്ന് ബിപാഷ നന്നായി ആലോചിച്ചുതുടങ്ങിയെന്നാണ് അവരോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒരിക്കല്‍ ബോളിവുഡ് സുന്ദരന്‍ ജോണ്‍ എബ്രഹാമുമായി ബിപാഷ കടുത്തപ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാതെ തന്നെ വര്‍ഷങ്ങളോളം ഇവര്‍ ഒരുമിച്ചുജീവിച്ചതാണ്. ഒരു ദിവസം പെട്ടെന്ന് ഇവരുടെ ബന്ധം അവസാനിക്കുകയായിരുന്നു. കാരണം ഇപ്പോഴും ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല.ഒറ്റപ്പെട്ടു കഴിഞ്ഞ ബിപാഷയ്ക്കു തണലേകാനാണ് ഹര്‍മാന്‍ എത്തിയത്.