മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകളുടെ ഒരു പെരുമഴക്കാലത്തിനു നാം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഈ കൊച്ചു സിനിമകളുടെ സംവിധായകര്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ആണെന്നതില്‍ ഒരു സംശയവും ഇല്ല. ഈ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.
2013 വര്‍ഷത്തെ ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിമായി ജീവജ് രവീന്ദ്രന് കഥയും സംവിധാനവും നിര്‍വ്വഹിച്ച് ഇറങ്ങിയ ‘അതേ കാരണത്താല്‍’ എന്ന ഷോര്‍ട്ട് ഫിലിമിനെ തെരഞ്ഞെടുത്തതും ഇക്കഴിഞ്ഞ ബൂലോകം അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് ജീവജിന് ആ അവാര്‍ഡ്( Rs. 10,000 cash Prize plus award) സമ്മാനിച്ചതും നിങ്ങള്‍ അറിഞ്ഞു കാണും. ഇത് പോലെ ഓരോ വര്‍ഷവും മലയാളത്തിലെ പൊട്ടി വിടരുവാന്‍ വെമ്പുന്ന ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ബൂലോകം ടീമിന്റെ ലക്ഷ്യം.
ബൂലോകം.കോമില് എങ്ങിനെ ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യാം ?
ബൂലോകം.കോമില് ഷോര്‍ട്ട് ഫിലിം സബ്മിറ്റ് ചെയ്യാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് രജിസ്റ്റര്‍ ചെയ്യുകയാണ്. അതിനു വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ശേഷം പോസ്റ്റ് എങ്ങിനെ ചെയ്യണം എന്നറിയാന്‍ നമ്മുടെ How to post സെക്ഷന്‍ സന്ദര്‍ശിച്ചാല്‍ മതി. പോസ്റ്റുകള്‍ എങ്ങിനെ പബ്ലിഷ് ചെയ്യാം എന്ന കാര്യങ്ങള്‍ എല്ലാം വിശദമായി അവിടെ വിവരിക്കുന്നുണ്ട്.
ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യുന്നവര്‍ ആദ്യം അറിയേണ്ടത് ബൂലോകം കേവലം വീഡിയോ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന ഒരു സൈറ്റ് അല്ലെന്നാണ് മറിച്ച്, ഷോര്‍ട്ട് ഫിലിമുകളും മറ്റും ഒരു റിവ്യൂ എന്ന രീതിയിലാണ് ബൂലോകം സബ്മിറ്റ് ചെയ്യാറുള്ളത്. റിവ്യൂവിന് ഒരു ടൈറ്റില്‍ കാണും, പോസ്റ്റ് കാണും അവസാനം വീഡിയോയും ഉണ്ടാകും.
ടൈറ്റിലും കണ്ടന്റും എങ്ങിനെ ആയിരിക്കണം
ടൈറ്റില്‍ ആകര്‍ഷണീയമായിരിക്കണം. അത് പോലെ നീട്ടി വലിച്ച് എഴുതുകയും അരുത്. പോസ്റ്റ് കണ്ടന്റ് രണ്ടോ മൂന്നോ പാരാഗ്രാഫ് ആയാല്‍ കൊള്ളാം ഉദാഹരണത്തിന് താഴെ കാണുന്ന രണ്ടു ലിങ്കുകള്‍ നോക്കുക.
- സ്ത്രീകളെ ഉപയോഗിച്ച് തള്ളുന്നവര്‍ ഓര്‍ക്കുക, പണി ഇങ്ങനെയും വരുമെന്ന്
- സപ്ലി അടിച്ചു നടക്കുന്ന ബിടെക്കുകാരെ നിനക്കെന്താ പുച്ഛമാണോ? – ഷോര്‍ട്ട്ഫിലിം
കൂടാതെ ചിത്രങ്ങളുടെ ലിങ്കുകള്‍ പോസ്റ്റിനു ഇടയില്‍ പേസ്റ്റ് ചെയ്താല്‍ മതി. ബൂലോകം എഡിറ്റര്‍മാര്‍ അത് നല്ല രീതിയില്‍ പോസ്റ്റില്‍ വെച്ച് കൊള്ളും.