ബൂലോകത്തോട് വിനയത്തോടെ…

അഭിനന്ദനങ്ങള്‍ ബൂലോകം സൂപര്‍ ബ്ലോഗ്ഗര്‍ - 2011 ശ്രീ മനോജ്‌ രവീന്ദ്രന്‍

പ്രിയ ബൂലോകം ടീം അറിയുവാന്‍,
വര്‍ഷാ വര്ഷം മലയാളത്തിലെ മികച്ച ബ്ലോഗ്ഗെര്മാരെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനവും, കൂടുതല്‍ ആളുകളില്‍ അവരുടെ നിലവാരമുള്ള രചനകള്‍ എത്തിക്കുവാനും  നിങ്ങള്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ബൂലോകം അവതരിപ്പിക്കുന്ന സൂപര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ ഇത്തവണ കൂടുതല്‍ വിവാദങ്ങളിലേക്ക് പോയതിന്റെ കാരണങ്ങള്‍ എന്താണ്? ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ടകളുണ്ടോ? പലരും പലയിടങ്ങളിലും പങ്കു വെച്ച ചില കാര്യങ്ങള്‍ പറയുന്നത് ഇനിയുള്ള അവാര്‍ഡ്‌ നിര്‍ണ്ണയ സന്ദര്‍ഭങ്ങളില്‍ സഹായകമാകും എന്ന് കരുതി മാത്രമാണ് ഈ കത്ത്.

ഒരു അവാര്‍ഡ്  മൂല്യമുള്ളതും, വിലയുള്ളതുമാകുന്നത്‌

  • ആ അവാര്‍ഡിന് അര്‍ഹ്ഹരായവരെ തിരഞ്ഞെടുക്കുമ്പോള്‍  സ്വീകരിക്കുന്ന മാനദന്ടങ്ങള്‍ പരമാവധി   സുതാര്യവും കുറ്റമറ്റത്     ആവുകയും   ചെയ്യുമ്പോഴാണ്    .

അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്

  • ഈ മാനദന്ടങ്ങള്‍ പാലിക്കുന്ന രചനകള്‍ തിരഞ്ഞെടുക്കുന്നത് അത് തിരഞ്ഞെടുക്കുവാന്‍ അറിയുന്ന , ആക്ഷേപത്തിന് പരമാവധി അതീതരായ ആളുകള്‍ ആകണം എന്നതും .
അഭിനന്ദനങ്ങള്‍, നൗഷാദ് അകമ്പാടം - റണ്ണര്‍ അപ്പ്

നിര്‍ഭാഗ്യവശാല്‍  ഇത്തവണത്തെ ബൂലോകം സൂപര്‍ ബ്ലോഗ്ഗര്‍  അവാര്‍ഡ് നിര്‍ണ്ണയം   ഈ   രീതിയില്‍  ചിന്തിക്കുമ്പോള്‍ തികഞ്ഞ പരാജയം ആയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു .

എന്ത് കൊണ്ടെന്നാല്‍;

ബ്ലോഗ്‌ എന്നത് സൌജന്യവും ആത്മ പ്രകാശനത്തിന്  അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നതുമായ ഒരു മാധ്യമമായി വളരുന്ന സംവിധാനമാണ് . തങ്ങള്‍ക്കു ലഭിക്കുന്ന ഒഴിവു സമയവും , മുതലാളി നല്‍കുന്ന ശമ്പള സമയവും  ബ്ലോഗ്‌ എഴുതുവാന്‍ ഉപയോഗിക്കുന്നവരുണ്ട്‌ .(അത് തികച്ചും വ്യക്തിപരമായ കാര്യം എന്ന് സമ്മതിക്കുന്നു .)

എന്നാല്‍ എതൊരു അവാര്‍ഡിനും  നമ്മള്‍  മനസ്സില്‍ കാണുന്ന ചില മാനദന്ടങ്ങള്‍ ഉണ്ടല്ലോ .

  • ബൂലോകം ഒന്നാമതായി വെക്കേണ്ടിയിരുന്ന മാനദണ്ഡം  തങ്ങളുടെ ആക്ടിവിസത്തിന്റെ ഭാഗമായി ബ്ലോഗ്‌ ഉപയോഗപ്പെടുത്തി ചലനം സൃഷ്ടിച്ചവര്‍ എന്നതാണ്.  കാരണം ഒഴിവു സമയത്തെ കുത്തിക്കുറിക്കലുകളും  ദീര്‍ഘ നിശ്വാസങ്ങളുമല്ല സമൂഹത്തിനു വേണ്ടത്. പ്രവര്‍ത്തിക്കുന്നവന്റെ  വിയര്‍പ്പിന്റെ ഗന്ധമാണ് . ആ ഗന്ധമുള്ളവനെ വേണംഅവാര്‍ഡ്‌ നല്‍കി ആദരിക്കേണ്ടത് . അവര്ക്കാവണം  മുന്തിയ പരിഗണന നല്‍കേണ്ടത്
  • അതുമല്ലെങ്കില്‍ സൌജന്യവും ആത്മ പ്രകാശനത്തിന്  അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നതുമായ  ബ്ലോഗ്‌ എന്ന മാധ്യമത്തെ  സാംസ്കാരികമായി ഉന്നത നിലവാരം പുലര്‍ത്തുന്നതിനു സഹായകമായ ഇടപെടലുകള്‍ “ഭൂലോകത്ത് ” നടത്തിയിട്ടുള്ളആള്‍ എന്നതാവണം

ഈ വിധത്തില്‍ ബ്ലോഗുമായും സാമൂഹിക ജീവിതവുമായും  മാനസിക ബന്ധം  പുലര്‍ത്തുന്ന ആളുകള്‍ അംഗീകരിക്കപ്പെടണം  എന്ന ഉദ്ദേശം മുന്‍ നിര്ത്തിയാവണം  അവാര്‍ഡിനുള്ള മാനദന്ടങ്ങള്‍ തീരുമാനിക്കേണ്ടത് .

അവാര്‍ഡ്‌  നിര്ന്നയത്തിനുള്ള മാനദന്ടങ്ങള്‍ പോലെ തന്നെ സുപ്രധാനമാണ്‌  ഈ മാനദന്ടങ്ങള്‍ മുന്‍  നിര്‍ത്തി അര്‍ഹ്ഹരായവരെ തിരഞ്ഞെടുക്കുന്നവരുടെ യോഗ്യതയും .

ബൂലോകം ഓണ്‍ ലൈനില്‍ എഴുതുന്നവരെ മാത്രമേ അവാര്‍ഡിന് പരിഗണിക്കൂ എന്നത് മികച്ചു എഴുത്തുകാരൊക്കെ ബൂലോകം ഓണ്‍ലൈനില്‍ ആണ്  എഴുതുന്നത്‌ എന്ന് തെറ്റിദ്ധരിക്കുവാന്‍ കാരണമാകും. വിശാലമായ അടിസ്ഥാനത്തില്‍ എന്‍ട്രികള്‍ സ്വീകരിക്കുകയും അവ യോഗ്യതയുള്ള ഒരു ജഡ്ജിംഗ് പാനല്‍ പരിശോധിച്ച്  അവാര്‍ഡ് പ്രഖ്യാപിക്കുന്നതല്ലേ ശരിയായ രീതി ?

ഇത്തവണ സ്വീകരിച്ച രീതി പ്രകാരം അനര്‍ഹ്ഹരായ പലരും ലിസ്റ്റില്‍ അവര്‍ പോലും ആഗ്രഹിക്കാതെ കയറി പറ്റി എന്നതും അര്‍ഹ്ഹരായ മികച്ച പലരും ലിസ്റ്റില്‍ തന്നെ വന്നില്ല എന്നതും ശ്രദ്ധിച്ചു കാണുമല്ലോ.

മലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക്‌ ഗ്രൂപ്പിലെ വ്യക്തി ബന്ധങ്ങളും പ്രചാരണ സംവിധാനങ്ങളും ഇത്തവണത്തെ അവാര്‍ഡിനെ കാര്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. മലയാള ബ്ലോഗേഴ്സ് ന്റെ ഫേസ് ബൂകിലെ ഒരു പ്രധാന തുരുത്ത് എന്ന നിലയില്‍ വളരെ പോസിറ്റീവ് ആയി പലതും ഈ അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ ആ ഗ്രൂപ്പിലുള്ളവര്‍ക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു എങ്കിലും അതുണ്ടായില്ല എന്നതാണ് വസ്തുത .

(വ്യക്തമായ  നിയമാവലിയുടെ പിന്‍ബലത്തോടെ) മലയാള ബ്ലോഗ്‌ എഴുത്തുകാരുടെ എല്ലാ നിലക്കുമുള്ള  കൂട്ടായ വേദി എന്നലക്ഷ്യത്തില്‍ നിന്നും  നിന്നും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് മാറിയിട്ടുണ്ട് എന്ന് ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ്. അത്തരം ദിശാ മാറ്റങ്ങളുടെ ഭാഗമായി രൂപം കൊണ്ട ഉപ തുരുത്തുകളുടെ സ്വാധീനം  ഈ അവാര്‍ഡ്‌ നിര്‍ണ്ണയത്തെ സ്വാധീനിച്ചിട്ടുണ്ട്. അര്‍ഹ്ഹതയില്ലാത്ത്ത (അത് കൊണ്ട് അവര്‍ വ്യക്തിപരമായി മോശക്കാരാന് എന്ന് ഒരിക്കലും അര്‍ഥം വെക്കരുത് ) ചിലര്‍ അവസാന പത്തില്‍ കടന്നു കൂടിയതിനു പിന്നില്‍ ഈ ഉപ തുരുത്തുകളുടെ സ്വാധീനമാണ്. ഇത് ഇപ്പോള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയുമില്ല .കാരണം ഈ ഗ്രൂപ്പിന്റെ തുടക്കം മുതല്‍ തന്നെ ഗ്രൂപ്പില്‍ സജീവമാകുകയും ഇടയ്ക്കു ഗ്രൂപ്പിന് പുറത്ത് പോകുകയും ചെയ്തു വീണ്ടും ഗ്രൂപ്പില്‍ അംഗമാകുകയും ചെയ്തപ്പോഴെല്ലാം ഗ്രൂപിനുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ സാകൂതം വീക്ഷിക്കുന്ന ഒരാള്‍ എന്ന നിലക്ക് ആധികാരികമായി തന്നെ എനിക്ക്  പറയുവാന്‍ കഴിയും

അവര്‍ഡുകള്‍ ലഭിക്കുവാന്‍ അര്‍ഹ്ഹതയുള്ളവര്‍ക്ക് തന്നെയാണ് ഇത്തവണയും അവാര്‍ഡ്‌ കൊടുത്തത് എന്നത് മാറ്റി നിര്‍ത്തിയാല്‍ അവാര്‍ഡ്‌ നിര്ണ്ണയത്ത്തിന്റെ മാനദന്ടങ്ങളുടെയും, സുതാര്യതയുടെയും കാര്യത്തില്‍ ഈ അവാര്‍ഡ്‌ നിര്‍ണ്ണയ രീതി കടുത്ത വിമര്‍ശനം തന്നെ അര്‍ഹ്ഹിക്കുന്നു. ചുരുങ്ങിയ പക്ഷം അവാര്‍ഡിന്  ‘സൂപര്‍ ബ്ലോഗ്ഗര്‍’ എന്ന പേരെങ്കിലും മാറ്റുക .

ഇല്ലെങ്കില്‍  ഏതു സന്തോഷ്‌ പണ്ടിറ്റിനും കിട്ടുന്ന സാധനമാണ് ഈ അവാര്‍ഡ്‌ എന്ന് കരുതി  നാണവും മാനവുമുള്ള ബ്ലോഗ്ഗെര്മാര്‍ ഈ അവാര്‍ഡ്‌ തങ്ങള്‍ക്കു കിട്ടി എന്ന് കേട്ടാല്‍  വീട്ടില്‍ കയറി കതകടച്ചു മുഖം പൊത്തി കുനിഞ്ഞിരുന്നെക്കും .

സ്റെപ് ഔട്ട്‌ ഷോട്ട് :

  • ബൂലോകം ഓണ്‍ ലൈന്‍ അവാര്‍ഡിനെ സംപന്ധിച്ചു തന്റെ അഭിപ്രായം ബ്ലോഗിലെഴുതിയ ആദ്യത്തെ സൂപര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ ജേതാവ്  ബഷീര്‍ വള്ളിക്കുന്ന് കേവലം ‘ചന്ദ്രിക ബ്ലോഗ്ഗര്‍ ‘ആണെന്ന്  ‘ഹൈ  വോള്‍ട്ടേജ്  ഏതാണ്ട് രോഷം തിരുവടികള്‍’.
  • സ്വയം  ഹൈ  വോള്‍ട്ടേജ് ,എന്റെ വലിയ പിഴ എന്നൊക്കെ ക്ലീഷേ പറഞ്ഞു നടന്നു  ക്ലിക്ക് ആകാതെ അലഞ്ഞു തിരിയുന്നവര്‍ക്കുള്ള അവസാന മാര്ഗ്ഗമാണല്ലോ വായില്‍ തോന്നിയത്  വിളിച്ചു പറഞ്ഞു  ശ്രദ്ധ ക്ഷണിക്കല്‍.
  • മലയാളത്തിലെ ഏക അശ്ലീല ബ്ലോഗുകാരന്റെ  ബ്ലോഗില്‍ പോയി ഭേഷ് ഭേഷ് എന്ന് കമന്റ്‌ ചെയ്‌താല്‍ മാനസിക വളര്‍ച്ചയായി എന്ന് വിശ്വസിക്കുന്നവര്‍ക്ക് അത് കേട്ട് കുരവയിടാം .