new

ഒരു സെക്കന്റ്‌ ക്ലാസ് ട്രെയിനില്‍ ഒറ്റ തവണ യാത്ര ചെയ്യുന്നത് കൊണ്ട് ആര്‍ക്കും ഒന്നും മടുക്കില്ല. അത് ഒരു വ്യത്യസ്ത അനുഭവം പ്രധാനം ചെയ്യുകയും ചെയ്യും. അത് തന്നെയാണ് “ഒരു സെക്കന്റ്‌ ക്ലാസ് യാത്ര” എന്നാ സിനിമയും പ്രേക്ഷകന് മുന്നിലേക്ക് വച്ച് നീട്ടുന്നത്.

അവിടെയും ഇവിടെയും ഒക്കെ എന്തൊക്കെയോ എവിടെയോക്കെയോ പോയിട്ട് ഉണ്ടെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിക്കാതെ കണ്ടു കൊണ്ടിരിക്കാന്‍ സാധിക്കുന്ന ചിത്രമാണ് സെക്കന്റ്‌ ക്ലാസ് യാത്ര. നവാഗതരായ ജെക്‌സണ്‍ ആന്റണിയും റെജീസും സംവിധാനം ചെയ്ത ചിത്രത്തില്‍ നല്ല ഒരുപാട് തമാശകള്‍ ഉണ്ട്.

ജയില്‍ പുള്ളികളായ നന്ദു (വിനീത് ശ്രീനിവാസന്‍) വിനെയും മാരനെയും (ചെമ്പന്‍ വിനോദ്) കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുകയാണ്. കോണ്‍സ്റ്റബിള്‍മാരായ ജോളി കുര്യാനും (ജോജു ജോര്‍ജ്) ബാലഗോപാലുമാണ് (ശ്രീജിത്ത് രവി) അതിന് നിയോഗിക്കപ്പെട്ട പൊലീസുകാര്‍. പരശുറാം എക്‌സ്പ്രസിലെ സെക്കന്റ് ക്ലാസ് കംപാര്‍ട്‌മെന്റില്‍ ഈ നാലവര്‍ സംഘത്തിന്റെ യാത്രയാണ് ഒരു സെക്കന്റ് ക്ലാസ് യാത്ര.

അല്പം ആകാംക്ഷയും അതിലേറെ ചിരിയും നിറഞ്ഞ് കടന്നു പോകുന്ന ഒന്നാം പകുതിയും അതില്‍ നിന്നും തീര്‍ത്തും നാടകീയമായ രംഗത്തേക്ക് കടന്നു വരുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

ക്ലൈമാക്‌സ് ഒരു  ക്ലീഷേയായി മാരും എന്നാ സാഹചര്യത്തില്‍ നിന്നും ചിത്രത്തില്‍ ട്വിസ്റ്റ് സംഭവിക്കുന്നു. തമാശകള്‍ രസകരമായി അവതരിപ്പിച്ചു ചെമ്പന്‍ വിനോദും ജോജു ജോര്‍ജ്ജും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

മലയാളത്തിന്റെ ഭാഗ്യ നായികയായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്ന നിക്കിയുടെ അഭിനയം ഈ ചിത്രത്തില്‍ ശരാശരിയില്‍ ഒതുങ്ങി. പാഷാണം ഷാജി , പ്രദീപ് കോട്ടയം, നെടുമുടി വേണു, മാമ്മുക്കോയ, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, സുനില്‍ സുഗദ, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ റോളിനോട് നിതീ പുലര്‍ത്തി.

ആസ്വാദനത്തിന്റെ മികവ് നഷ്ടപ്പെടുത്താതെ, കൃത്യമായ ഒതുക്കത്തോടെ ഇറങ്ങിയ ഈ സെക്കന്റ്‌ ക്ലാസ് യാത്ര അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ഒരു തവണ കണ്ടിരിക്കാവുന്ന, ബഹളങ്ങളൊന്നുമില്ലാത്ത ഒരു നല്ല ചിത്രം തന്നെയാണ്.

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !