Share The Article

James-Foley

ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി  അന്താരാഷ്ട്ര തീവ്രവാദം തുടരുന്ന ഐസിസുകാര്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജയിംസ് ഫോളിയെ തലയറുത്ത് വധിച്ചു. ഇറഖില്‍ നടക്കുന്ന ഐസിസ് തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ അമേരിക്കന്‍ സൈന്യം ശക്തമായ നടപടി സ്വീകരിച്ചതാണ് തലയറുക്കല്‍ സംഭവത്തിലേക്ക് നയിച്ചത്.

“അമേരിക്കയ്ക്ക് ഒരു സന്ദേശം” എന്ന ശീര്‍ഷകതോട് കൂടിയാണ് ഈ വിഡീയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഒബാമ ഇതു കണ്ടു പലതും പഠിക്കണം എന്നും വീഡിയോയില്‍ പറയുന്നു. ഇറാക്കില്‍ അമേരിക്ക നടത്തുന്ന സൈനിക നടപടികളില്‍ പ്രതിഷേധിച്ചത് ഈ വീഡിയോ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നിരുന്നാലും ഈ വീഡിയോ സത്യമാണോ അല്ലയോ എന്ന് അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മുഖം മൂടിയണിഞ്ഞ ഭീകരന്‍ ജെയിംസ്‌ ഫോളിയെ കൊന്ന ശേഷം മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ സ്റ്റീവന്‍ സ്കൂഫിനെ തന്റെ തോക്കിന്റെ മുന്നില്‍ നിറുത്തി കൊണ്ട് പറയുന്നത്, “ഇയാളുടെ ജീവന്‍ ഒബാമയുടെ കയ്യില്‍ ആണ് എന്നാണ്”

തന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അമേരിക്കന്‍ ഭരണ കൂടത്തിനാണ് എന്ന ഒരു കുറിപ്പ് ജെയിംസിനെ കൊണ്ട് വായിപ്പിച്ച ശേഷമാണ് ജിഹാദികള്‍ അദ്ദേഹത്തെ വെടിവച്ചിട്ടത്.

ഇന്നലെ യുട്യുബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ മിനുട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ അധികൃതര്‍ നീക്കം ചെയ്തു. വീഡിയോയുടെ സത്യാവസ്ഥയെ പറ്റി എഫ്ബിഐ അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.