Share The Article

blood_moon
ഈ വരുന്ന 27 നും 28 നും നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ബ്ലഡ് മൂണ്‍’ പ്രതിഭാസം ഇതിനോടകം തന്നെ വളരെ വലിയ ചര്‍ച്ച ആയിക്കഴിഞ്ഞു. പലര്‍ക്കും ഇത് എന്തോ അപൂര്‍വമായി നടക്കുന്ന പ്രതിഭാസമാണെന്ന്‍ മാത്രമേ അറിയുകയുള്ളൂ എന്നതിനാല്‍ ഇതിനോട് അനുബന്ധിച്ച് വരുന്ന പല ഊഹാപോഹങ്ങളും കണ്ണുമടച്ച് വിശ്വസിക്കുകയാണ് ചെയ്യുന്നത്. ഇതിനോട് ബന്ധപ്പെട്ട് വരുന്ന ചില സാങ്കേതിക പദങ്ങളാണ് പലരും സാധാരണക്കാരുടെ അജ്ഞതയെ ദുരുപയോഗം ചെയ്യുവാന്‍ ഉപയോഗിക്കുന്നത്.

1. സൂപ്പര്‍ മൂണ്‍

ചന്ദ്രന്‍ ഒരു ദീര്‍ഖ വൃത്താകൃതിയില്‍ ഉള്ള പാതയില്‍ ആണ് ഭൂമിയെ വലം വയ്ക്കുന്നത്. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്ത് സംഭവിക്കുന്ന പൗര്‍ണ്ണമിരാത്രി ആണ് സൂപ്പര്‍ മൂണ്‍ എന്ന് അറിയപ്പെടുന്നത്. അപ്പോള്‍ ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് ആയതുകൊണ്ട് വലുപ്പം കൂടുതല്‍ തോന്നിക്കും.

2. ചന്ദ്ര ഗ്രഹണം

ചന്ദ്രനും സുര്യനും ഇടയില്‍ ഭൂമി വരുമ്പോള്‍, ഭൂമിയുടെ നിഴല്‍ വീണു ചന്ദ്രന്‍ ഇരുട്ടില്‍ ആകുന്നതിനെ ആണ് ചന്ദ്ര ഗ്രഹണം എന്ന് വിളിക്കുന്നത്.

3. ബ്ലഡ് മൂണ്‍

ഈ പേരാണ് പലരെയും ഭയപ്പെടുത്തുന്നത്. സാധാരണ പൂര്‍ണ ചന്ദ്ര ഗ്രഹണം തന്നെ ആണ് ബ്ലഡ് മൂണ്‍ എന്ന് അറിയപ്പെടുന്നതും. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ ആയിട്ടാണ് ഈ പേര് ചര്ച്ച ചെയപ്പെടാന്‍ തുടങ്ങിയത്. പൂര്‍ണചന്ദ്ര ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴല്‍ വീണു ചന്ദ്രന്‍ ഇരുട്ടിലാകും, അഥവാ അപ്രത്യക്ഷം ആയി തോന്നപ്പെടും. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടക്കുന്ന സൂര്യ രശ്മികളില്‍ ഫ്രീക്വന്‍സി കൂടിയ ചുവപ്പ് രശ്മികള്‍ റിഫ്രാക്റ്റ് ചെയ്തു ചന്ദ്രനില്‍ പതിക്കും. അപ്പോള്‍ ചന്ദ്രന്‍ രക്ത നിറത്തില്‍ ആകും. എന്നാല്‍ ഭാഗിക ചന്ദ്ര ഗ്രഹണ സമയത്ത് ഈ പ്രതിഭാസം ദ്രിശ്യമല്ല.

4. ടെട്രേഡ്

നാല് പൂര്‍ണ ചന്ദ്ര ഗ്രഹണങ്ങള്‍ ഇടയില്‍ അപൂര്‍ണ ചന്ദ്ര ഗ്രഹണങ്ങള്‍ ഒന്നും ഇല്ലാതെ അടുപ്പിച്ചു സംഭാവിക്കുന്നതിനെ ആണ് ടെട്രേഡ് (TETRADE) എന്ന് വിളിക്കുന്നത്. സാധാരണ ഗെതിയില്‍ ഏകദേശം ആറു മാസത്തില്‍ ഒരിക്കല്‍ ആണ് ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. അങ്ങനെ 2 വര്‍ഷത്തില്‍ നടക്കുന്ന എല്ലാ 4 ചന്ദ്ര ഗ്രഹണവും പൂര്‍ണ്ണ ചന്ദ്ര ഗ്രഹണം ആകുന്നതാണ് ഈ പ്രതിഭാസം.

വരാന്‍ ഇരിക്കുന്ന ചന്ദ്ര ഗ്രഹണത്തിന്റെ പ്രത്യേകതകള്‍.

സൂപ്പര്‍ മൂണും, പൂര്‍ണ ചന്ദ്ര ഗ്രഹണവും ഒരുമിച്ചു വരികയും അത് ഒരു ടെട്രേഡിന്റെ ഭാഗമാവുകയും ചെയ്തു എന്നതാണ് ഇതിനെ അപൂര്‍വ്വം ആക്കുന്നത്. പൂര്‍ണ്ണ ചന്ദ്ര ഗ്രഹണവും സൂപ്പര്‍ മൂണ്‍ പ്രതിഭാസവും ഒരുമിച്ചു വരുന്നത് വളരെ അപൂര്‍വ്വം ആണ്. ഇരുപതാം നൂറ്റാണ്ടില്‍ വെറും 5 തവണ ആണ് ഇത് സംഭവിച്ചത്. (1910, 1928, 1946, 1964 and 1982) 33 വര്‍ഷങ്ങള്‍ക്കു ശേഷം, 2015 Sept 27/ 28, നും ഈ പ്രതിഭാസം കാണാം. അടുത്തതിനു 2033 ഒക്ടോബര്‍ 8 വരെ കാത്തിരിക്കണം.

സൂപ്പര്‍ ബ്ലഡ് മൂണ്‍ ഒരു ടെട്രേഡിന്റെ ഭാഗമായി വരുന്നു എന്നുള്ളത് ഇതിനെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആക്കുന്നു.

ഈ ടെട്രേഡിലെ അവസാന പൂര്‍ണ ചന്ദ്ര ഗ്രഹണം ആണ് അടുത്തത്, അതുപോലെ 2015 ലെ അവസാനതെതും. ഈ ടെട്രേഡിലെ മറ്റു 3 ഗ്രഹണങ്ങള്‍ നടന്നത് 2014 ഏപ്രില്‍ 15 , 2014 ഒക്ടോബര്‍ 8, 2015 ഏപ്രില്‍ 4 എന്നീ തിയതികളില്‍ ആണ്.