ഭൂമിക്കും വേണ്ടേ ഒരു പതാക?

world_flag_boolokam
ഇന്ത്യയ്ക്കും പാകിസ്ഥാനും അമേരിക്കയ്ക്കും ചൈനയ്ക്കും ജപ്പാനും റഷ്യക്കും സ്വന്തം പതാകയുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും സി.പി.എമ്മിനും പതാകയുണ്ട്. ഫിഫയ്ക്കും ഒളിമ്പിക്‌സിനും പതാകയുണ്ട്. പിന്നെ എന്താണ് ഭൂമിക്കു ഒരു പതാക ഇല്ലാത്തത്? പക്ഷെ, എന്തുകൊണ്ട് ഭൂമിക്കു പതാക ഇല്ല എന്ന് ആലോചിച്ചു തുടങ്ങുന്നതിന് മുന്‍പ് വേറൊരു കാര്യം. ഭൂമിക്കു ഒരു പതാകയുടെ ആവശ്യമുണ്ടോ? ഒരു രാജ്യത്തിനോ സംഘടനയ്‌ക്കോ പ്രസ്ഥാനത്തിനോ അതില്‍ ഉള്‍പ്പെടാത്ത ആളുകള്‍ ഉള്ളപ്പോള്‍ മാത്രമല്ലേ ഒരു പതാകയുടെ ആവശ്യം വരുന്നത്? ഭൂമിക്ക് പുറത്ത് മനുഷ്യരില്ലാത്ത സ്ഥിതിക്ക് ഒരു പതാക എന്നത് ഒരു ആവശ്യമേ അല്ല, അല്ലെ?

എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയ നീല്‍ ആംസ്‌ട്രോങ്ങ് നാട്ടിയത് അമേരിക്കന്‍ പതാകയാണ്. ഇപ്പോഴത്തെ ബഹിരാകാശ പര്യടനങ്ങള്‍ എല്ലാം പല രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംയുക്തസംരംഭങ്ങളാണ്. അപ്പോള്‍, 10 രാജ്യങ്ങള്‍ ചേര്‍ന്ന് ചൊവ്വയില്‍ ഇറങ്ങിയാല്‍ ഏതു കോടി നാട്ടും? അതൊരു ഒന്നൊന്നര ചോദ്യമാണ് അല്ലെ? ഇനിയും, നമ്മള്‍ എന്നെങ്കിലും നമ്മളെപ്പോലെയുള്ള ഒരു ജീവിവര്‍ഗത്തെ ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ കണ്ടെത്തും എന്ന പ്രതീക്ഷയില്‍ ആണ് ജീവിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ നമ്മുക്കൊരു പതാക ഉണ്ടാവുന്നത് നല്ലതല്ലേ?

എന്തൊക്കെയാണെങ്കിലും, സ്വീഡനില്‍ നിന്നുള്ള ഓസ്‌കാര്‍ എന്നാ ഡിസൈനിംഗ് വിദ്യാര്‍ഥി തന്റെ ഡിഗ്രി പ്രോജക്ടിന്റെ ഭാഗമായി ഭൂമിക്കു വേണ്ടി ഒരു പതാക ഡിസൈന്‍ ചെയ്തത് ലോകമെമ്പാടും ചര്‍ച്ചാവിഷയം ആയിക്കൊണ്ടിരിക്കുകയാണ്. നീല പശ്ചാത്തലത്തില്‍ പരസ്പരം കോര്‍ത്ത് കിടക്കുന്ന 7 വലയങ്ങള്‍ ആണ് ഈ പതാകയില്‍ ഉള്ളത്. വലയങ്ങള്‍ ഏഴ് ഭൂഗണ്ഡങ്ങളെയും നീലനിറം വെള്ളത്തെയും സൂചിപ്പിക്കുന്നു. 6 വളയങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഏഴാമത്തെ വളയം ഇതിനൊരു പൂവിന്റെ ആകൃതിയും നല്‍കുന്നുണ്ട്. ഇത് ജീവനെ സൂചിപ്പിക്കുന്നു. 6 വലയങ്ങള്‍ ഒരു വലിയ വൃത്തം പോലെയാണ് തോന്നുക. ഇത് ഭൂമിയെ സൂചിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ, പല അവസരങ്ങളിലും ഈ പതാക ഉപയോഗിച്ചാല്‍ എങ്ങനെ ഉണ്ടാവും എന്നതിന് ചില മാതൃകാ ചിത്രങ്ങളും ഓസ്‌കാര്‍ തയാറാക്കിയിട്ടുണ്ട്.

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com

ഈ പതാക ഉണ്ടാക്കിയത് എങ്ങനെയെന്ന് അറിയുവാന്‍ ഈ വീഡിയോ കാണുക