മക്കളുറങ്ങി എന്ന് ധരിക്കുന്ന മാതാപിതാക്കളെ നിങ്ങളീ ഷോര്‍ട്ട് ഫിലിം ഒന്ന് കാണണം !

01

സ്വന്തം മക്കളെ എന്നും ആ രണ്ടു വയസ്സുകാരിയും കാരനുമായി കരുതുന്ന മാതാപിതാക്കള്‍ക്ക് കാണാനുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം. അതായത് മക്കളുറങ്ങി എന്ന് ധരിച്ച മാതാപിതാക്കള്‍ക്കുള്ളത്. അവരും തങ്ങളെ വീക്ഷിക്കുന്നു എന്ന് ബോധമില്ലാതെ പെരുമാറുന്ന മാതാപിതാക്കള്‍ക്ക് ഉള്ളത്.

വൈഗ എന്ന 6 വയസ്സുകാരിയുടെ കഥയാണിത്. അവളും മറ്റു കുഞ്ഞുങ്ങളെ പോലെ തന്നെ തന്റെ കുട്ടിക്കാലം കളിച്ചുല്ലസിച്ച കുഞ്ഞായിരുന്നു. എന്നാല്‍ പെട്ടെന്നാണ് അവളുടെ ടീച്ചര്‍മാര്‍ മാതാവിനെ ഒരു കാര്യം അറിയിക്കുന്നത്. മകളില്‍ ചില മുതിര്‍ന്ന സ്വഭാവങ്ങള്‍ കണ്ടു തുടങ്ങുന്നു എന്നത്. തന്റെ ക്ലാസിലെ കുട്ടികളോട് വരെ അവള്‍ ചില അരുതാത്ത സ്വഭാവം കാണിക്കുന്നത്രേ. ആണ്‍കുട്ടികളുടെ ബാത്ത്റൂമില്‍ പാളി നോക്കാന്‍ വരെ ആരംഭിച്ച അവളുടെ ഈ സ്വഭാവ മാറ്റം എങ്ങിനെ ഉണ്ടായി ? എന്താണ് അതിനു കാരണം?

മക്കളുറങ്ങി എന്ന് ധരിക്കുന്ന മാതാപിതാക്കളെ നിങ്ങളീ ഷോര്‍ട്ട് ഫിലിം ഒന്ന് കാണണം !