മഞ്ഞ ലോഹം

ചെറുപ്പത്തില്‍ ഒരു ദിവസം ,തെങ്ങോല മടല് ചെത്തിയ ബാറ്റ് കൊണ്ട് ഒരൊറ്റ അടിയായിരുന്നു !വലിയമ്മയുടെ ചവക്കാന്‍ കെട്ടിന്റെ ഭാഗമായ നൂറു ഡെപ്പ ചെന്ന് കൊണ്ടത് മാവിന്‍ ചുവട്ടില്‍ ചികി ചികയ്കുന്ന ഒരു കോഴി കുഞ്ഞിന്റെ പള്ളയ്ക്കു തന്നെ ..!വലിയമ്മ വലിയ വായില്‍ എന്നെ വഴക്ക്പറഞ്ഞു .എനികനെങ്കില്‍ അല്പം സന്തോഷമൊക്കെ ആവുകയും ചെയ്തു ..നല്ലത് അമ്മ പുന്നാരിച്ചു പോറ്റുന്നതാ ..!!വലിയമ്മയുടെ വഴക്ക് കേട്ടപ്പോള്‍ ചിരിയും വന്നു പോയി ..!!ഈ വലിയമ്മയുടെ ഒരു കാര്യം .! ഒരു പരിതിയില്‍ കവിഞ്ഞ വാക്കുകള്‍ ഒന്നും വലിയമ്മ എന്നെ കലമ്പാന്‍ ഉപയോഗിക്കില്ല ..വലിയമ്മയ്കറിയാം വല്ലാതെ വഴക്ക് പറഞ്ഞാല്‍ ഞാന്‍ പിന്നെ രണ്ടു ദിവസം മിണ്ടുക പോലുമില്ലെന്ന് ..!!അത് മാത്രം മൂപ്പര്‍ക്ക് സഹിക്കാന്‍ പറ്റില്ല !വല്ലാത്ത സ്‌നേഹമാനെന്നോട് ..വന്യ മൃഗങ്ങളുടെ പേരൊക്കെ കൂട്ടി എന്നെ ചീത്ത വിളിച്ചാലും അതിനിടയിലും തെളിയുന്ന ആ സ്‌നേഹം അളന്നെടുക്കാനെനിക്കാവും ..വയസ്സ് അന്പത്തിയെട്ടു കഴിഞ്ഞു ..അമ്മയുടെ രണ്ടു വയസ്സ് മൂപ്പാനവര്‍ക്ക് ..തല നരച്ചത് അതികമോന്നുമില്ല ഇപ്പോഴും നല്ല ആരോഗ്യം വലിയമ്മയുടെ വിവാഹം കഴിഞ്ഞിട്ട് ഏറെ നാള്‍ ഒരുമിച്ചു കഴിയാനുള്ള ഭാഗ്യമോന്നുമുണ്ടായില്ല എന്ന് പറഞ്ഞറിയാം ,എനികൊര്‍മ്മ യുള്ള നാള്‍ മുതല്‍ ഞങ്ങളുടെ കൂടെത്തന്നെയാണ് അമ്മയെ കാല്‍ ഞാന്‍ ഇടപഴകിയത് എന്റെ വല്ല്യമ്മ യോടായിരുന്നു ..സന്ധ്യാ സമയത്ത് എന്റെ കഥ കേള്കാനുള്ള ആശ തീര്ത്തു തരാനൊക്കെ അമ്മയ്‌കെവിടെ സമയം .!വല്യമ്മയുടെ മടിയില്‍ തലയും വച്ച് സന്ധ്യകളില്‍ ഞാന്‍ പൂരാനങ്ങളിലെക്കും കാടിന്റെ വന്യതയിലെക്കും ഊളിയിട്ടു.വീട്ടിലെ കാര്‍ഷിക വകുപ്പ് കയ് കാര്യം ചെയ്തിരുന്നത് വലിയമ്മയായിരുന്നു .വിഷുനാളില്‍ എന്നെ കുളിപ്പിച്ച് ഒരു മുറത്തില്‍ അല്പം നെല്‍വിതും പിന്നെയൊരു കൈകൊട്ടുമായി കണ്ടത്തിലേക്ക് നടത്തും .ആദ്യ വിത .!അത് എന്റെ കൈ കൊണ്ടാവണമെന്നു അവരുടെ എപോഴതെയും നിര്‍ബന്ധമായിരുന്നു .!വിഷു നാളില്‍ തന്നെ ആദ്യം കണികാണാനുള്ള യോഗ്യതയും എനിക്ക് തന്നെ .ഏച്ചി മാറ് രണ്ടു പേര്‍ ഉണ്ടായിരുന്നു ..അവര് ഇത്തരം കാര്യങ്ങളിലൊന്നും ദുര്മുഗം കാട്ടാറില്ല ..ഓ ..നമ്മകെന്താ എന്നാ നിലപാട് ..!! പക്ഷെ എനോടുള്ള പക്ഷപാതം മറ്റു പല കാര്യത്തിലും കാനികുമ്പോള്‍ അവര് കിര് കുരുക്കും ..ചിലപ്പോ അമ്മയോട് ചിലപ്പോ വല്യംമയോട് …അതൊക്കെ വല്യമ്മയും അമ്മയും സാരമാക്കാറെ ഇല്ലതാനും …

വല്യമ്മ ഒരിക്കലും ഒരാഗ്രഹവും ആരോടും പറയുന്നത് കേട്ടിട്ടില്ല ..എന്നാലും അമ്മ അവരുടെ കുഞ്ഞേച്ചി കുവേണ്ട അത്യാവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്തിരുന്നു ..മുത്തശ്ശി മരികുമ്പോള്‍ കുടുംബ സ്വത്തൊന്നും ഭാഗം വച്ചിരുന്നില്ല ..ഒരു കണക്കിന് ഒരികലും അതിന്റെ അവശ്യം തോനിയിരുന്നുമില്ല ..തറവാട്ടു സ്വത്തിന്റെ കാര്യത്തില്‍ അമ്മ അവസാന വാക്കായി എടുത്തിരുന്നത് വല്യമ്മയുടെ വാക്ക് തന്നെ ആയിരുന്നു .വല്യമ്മയകട്ടെ ഞങ്ങളുടെ ഗുണം മാത്രമാണ് നോക്കിയതും ..വല്യമ്മ ഒരാഗ്രഹവും ആരോടും പറഞ്ഞിരുന്നില്ല എന്ന് പറഞ്ഞല്ലോ ..!അതിനൊരു ചെറിയ തിരുത്തുണ്ട് പകുതി തമാശയും പകുതി എന്നോ നടക്കാന്‍ പോവുന്ന എന്റെ ഭാവിയെ കുറിച്ചുള്ള അവരുടെ ആഗ്രഹവും കൂടിയായി അവര്‍ ഒരിക്കല്‍ എന്നോട് ഒരാഗ്രഹം പറഞ്ഞിരുന്നു കഥ കല്കിടയില്‍ ഒരു ഇടവേളയില്‍ പറഞ്ഞതാനത് ‘കുഞ്ഞു മോന് ഒരു ജോലി കിട്ടിയിട്ട് വേണം എനികൊരു അര പവന്റെ മാല …ധാ ..ഈ ചങ്കില്‍ കെട്ടാന്‍ …’ഇതാണ് ആഗ്രഹം !അപ്പോഴൊക്കെ വലിയമ്മയുടെ കഴുത്തില്‍ ഒരു കറുത്ത ചരടും അതില്‍ കോര്‍ത്ത ഒരു ഏലസ്സും മാത്രമേ കാണാരുള്ളുവായിരുന്നു.

വലിയമ്മ അന്ന് പറഞ്ഞത് പകുതി തമാശ ആയിട്ടായിരുന്നുവെങ്കിലും അതില്‍ വലിയമ്മയുടെ ഒരാഹ്രഹം ഒളിഞ്ഞു കിടകുന്നത് ഞാന്‍ മനസ്സിലാകിയിരുന്നു ..എന്റെ കാശു കൊണ്ട് ആഭരണം അണിയാന്‍ ഒന്നും അത്ര വലിയ കൊതി ഉണ്ടാവാന്‍ ഇടയില്ലല്ലോ ..എനികൊരു നല്ല ജോലി കിട്ടണമെന്ന ആഗ്രഹം .!!അതാണ് കാര്യം ..അത്രയേ വലിയമ്മ ആഗ്രഹിക്കൂ എന്നെനിക്ക് അന്നേ അറിയാമായിരുന്നു …എങ്കിലും ഞാന്‍ പിന്നീട് ആ മോഹം നടത്തി കൊടുകുക തന്നെ ചെയ്തു.കൊല്ലം കുറെ കഴിജിട്ടാനെങ്കിലും ,എനികൊരു തരകെടിലാത്ത ജോലി കിട്ടിയപ്പോള്‍ ഞാന്‍ ഒന്ന് രണ്ടു മാസത്തെ ശമ്പളതുകയില്‍ നിന്നും മിച്ചം പിടിച്ച കാശു കൊണ്ട് ചെറിയ ഒരു സ്വര്‍ണ്ണ മാല വാങ്ങികുക തന്നെ ചെയ്തു ….അത്തരം കാര്യങ്ങളൊക്കെ നടന്നു പോവുന്നത് കണക്കു കൂട്ടലുകലൊന്നും ഇല്ലാതെ തന്നെ ആയിരിക്കുമല്ലോ ..!എപ്പോഴോ മനസ്സില് നമ്മളറിയാതെ ഉറങ്ങുന്ന ചില കണക്കുകളൊക്കെ നാമറിയാതെ തന്നെ നടന്നു പോവുകയാണ് ചിലപ്പോള്‍ ..അതൊരു സ്വാഭാവികത മാത്രമാണെന്ന് തോനുന്നു .

ഞാന്‍ വലിയമ്മയുടെ കയ്യില്‍ പിടിപ്പിച്ച ചെറിയ ഗോള്‍ഡ് ബോക്‌സ് തുറന്നു നോക്കിയപ്പോള്‍ വലിയമ്മ വല്ലാതെ ഞെട്ടി പോയത് ഞാന്‍ കണ്ടു ….പതറി പോയ ഒരു മനസ്സിന്റെ
അങ്കലാപ്പ് പിന്നെ ഓരോ ചലനത്തിലും കാണാമായിരുന്നു .ആധ്യമത് അമ്മയുടെ കയ്യില്‍ പിടിപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി …കുഞ്ഞു മോന്‍ നിങ്ങള്ക്ക് വേണ്ടി വാങ്ങിച്ചത് എച്ചി തന്നെ എടുത്താല്‍ മതി എന്ന് പറഞ്ഞു അമ്മ അത് തടഞ്ഞു .ഒടുവില്‍ വിലക്കപെട്ടതെന്തോ ചെയ്യുന്നത് പോലെ എന്റെ നിര്‍ബന്ത ബുദ്ധിക്ക് മുന്‍പില്‍ വലിയമ്മ അത് കഴുത്തില്‍ അണിഞ്ഞു ..’എന്നാലും കുഞ്ഞു മോനെ ..ഇപ്പോള്‍ ഇത് വേണായിരുന്നോ ..നീ ….?’എന്ന് പിറ് പിരുക്കുകയും ചെയ്യുനുണ്ടായിരുനു ..എന്റെ വിവാഹം കഴിയുമ്പോഴേക്കും വലിയമ്മയെ വല്ലാതെ തളര്‍ച്ച ബാധിച്ചു തുടങ്ങിയിരുന്നു .ഓടി നടന്നുള്ള ജോലിയൊക്കെ ഒഴിവാക്കി തുടങ്ങിയത് ഞാനും അറിയുന്നുണ്ടായിരുന്നു ..പിന്നീട് നാടും വീടും വിട്ടു വിദേശതെക്ക് യാത്രയാവുന്ന ആ ദിവസം ഞാനിന്നും ഓര്‍ക്കുന്നുണ്ട് …ആരും കാണാതെ വീടിന്റെ പിറകു വശത്ത് കാര്യമായെന്തോ ചെയ്യുകയാനെന്ന മട്ടില്‍ വലിയമ്മ ഒളിവില്‍ പോയിരിക്കുകയായിരുന്നു ..അത് ഞാന്‍ മുന്‍ കൂട്ടി കണ്ടതുമായിരുന്നു ..ഏറെ കാലത്തേക്ക് എന്നെ കാണുവാന്‍ കഴിയില്ല എന്ന സത്യം അവര്കരിയാമായിരുന്നു ..അത് കൊണ്ട് തന്നെ ആ സന്ദര്ഭാതെ നേരിടാനുള്ള മനകരുതോന്നും ഇല്ലെന്നു ആരെക്കാളും എനികരിയാമായിരുന്നു .തിരക്കി ചെന്ന എന്നെ കണ്ടതും വലിയമ്മ വെപ്രാലപെട്ടു …ഞാനിവിടുണ്ട് കുഞ്ഞു മോനെ …നീ ഇറങ്ങാരാവുമ്പോ അങ്ങ് വന്നാല്‍ മതീന്ന് വച്ചു …ഇതൊക്കെ ഒന്ന് അടുക്കിക് വയ്കണം ..കയ്യിലുള്ള വിറകു കൊള്ളി കോലായയ്ക്ക് ചേര്‍ന്ന് കൂട്ടി വച്ച കൂട്ടത്തിലേക്ക് ചാടി കൊണ്ട് വലിയമ്മ പറഞ്ഞു …ഞാനൊന്നും പറഞ്ഞില്ല .പറഞ്ഞാല്‍ കുഴപ്പമാണെന്ന് എനികരിയാമായിരുന്നു ..ഞാനായിട്ട് എന്തിനാ വലിയമ്മയെ കരയിപ്പിക്കുന്നത് എന്ന് ചിന്തിച്ചു.

വീടിന്റെ പടി കടന്നു കയറുമ്പോള്‍ ബന്ധു കളും നാട്ടുകാരും എനിക്ക് വേണ്ടിയുള്ള രണ്ടു ദിവസത്തെ കാത്തിരിപ്പ് അവസാനിച്ച അശ്വാസതിലായിരുന്നു എന്ന് തോന്നി .വലിയമ്മയും എന്നെ കാത്തു ഇന്നലെ മുതല്‍ കിടക്കുകയായിരുന്നല്ലോ ..!ലീവ് തരാന്‍ മടിച്ച പ്രോടെക് ഷെന്‍ മാനേജരുടെ മുന്നില്‍ കരഞ്ഞു പോയെന്നു തോനുന്നു …നിങ്ങള്കറിയില്ല …!ആര്‍ക്കുമറിയില്ല ..ഞാന്‍ ചെന്നില്ലെങ്കില്‍ ആ പാവം ആത്മാവ് പോവില്ല..ഇഹ ലോകം വിട്ടു പോവില്ല എനിക്കെ അറിയൂ ..എനിക്ക് മാത്രമേ അറിയൂ ..എന്നൊക്കെ ഞാന്‍ പതറി പറഞ്ഞത് ഓര്‍മ്മ യിലുണ്ട്
ഇതാ ഞാനെത്തി ..വലിയമ്മേ ….കുഞ്ഞു മോന്‍ വന്നു വലിയമ്മേ ..നെറ്റി ചേര്‍ത്ത് ഞാന്‍ മെല്ലെ പിറ് പിരുക്കുമ്പോള്‍ ഒരു കുഞ്ഞു വെള്ള തുണി കീര് കൊണ്ട് കൂട്ടി കെട്ടിയ ആ എലുംബിച്ച കാലുകള്‍ തണുത്തു മരവിച്ചിരുന്നു .പരാതിയുണ്ടാവുമെന്നരിയാം എല്ലാ പരാതിയും എന്നോട് പോരുക്കുമെന്നും അറിയാം ..

പിന്നീട് എല്ലാം കഴിഞ്ഞപ്പോള്‍ ഭാര്യ മെല്ലെ മകനെയും കൊണ്ട് അടുത്ത് വന്നു.അവനെ ഇത് വരെ ഞാനൊ ന്നെടുകുക പോലും ചെയ്തില്ല എന്നോര്‍മ്മ വന്നപ്പോള്‍ ഭാര്യ മെല്ലെ അവന്റെ അരയില്‍ മിന്നുന്ന അരഞാണം തൊട്ടു കാണിച്ചു ..പേര് വിളി ന്നാളില്‍ വലിയമ്മ കെട്ടി കൊടുതത്താ ….ആ പഴയ മാല പൊളിച്ചു അര ഞ്ഞാണമാക്കി പുതുക്കി പണിതു ……ഞാനൊന്നും മറുപടി പറഞ്ഞില്ല …പഴയ വീടിന്റെ വലിയമ്മ മരിക്കുവോളം കിടന്ന ചെറിയ മുറിയുടെ നേരെ അറിയാതെ നോക്കി പോയി .. വാതില്‍ പാളിയില്‍ ഒരു പഴയ വെളുത്ത മേല്‍ മുണ്ട് മാത്രം ബാക്കിയുണ്ട് ,അവരുടേതായി ..പിന്നെ ഞാനും എന്റെ മകനും എല്ലാം ആ വലിയമ്മയ്ക്ക് സ്വന്തമായിരുന്നല്ലോ …