Share The Article

Untitled-1

നമ്മള്‍ മലയാളികള്‍ക്ക് ആനയെ കുറിച്ച് കൂടുതല്‍ പറഞ്ഞു തരേണ്ട കാര്യമില്ല. ആനയ്ക്ക് മദമിളകിയാല്‍ എങ്ങനെയിരിക്കും എന്ന് തീരെ പറഞ്ഞു തരേണ്ട കാര്യമില്ലയല്ലേ ? എത്ര എത്ര പത്ര വാര്‍ത്തകള്‍, എത്ര എത്ര മാധ്യമ റിപ്പോര്‍ട്ടുകള്‍…നമ്മള്‍ ഇതൊക്കെ കണ്ടു തഴക്കവും പഴക്കവും വച്ചിരിക്കുന്നുവെന്ന് തന്നെ പറയാം…

ഇനി പറയാന്‍ പോകുന്നതാണ് കാര്യം, ആനയ്ക്ക് മദമിളകിയാല്‍ അത് കൈയ്യില്‍ കിട്ടുന്നവനെ ചവിട്ടി കൊല്ലുമല്ലെ ? പക്ഷെ ഈ ഒട്ടകത്തിന് മതമിളകിയാലോ ? ഒട്ടകത്തിനും മദമിളകും.! കുത്താന്‍ കൊമ്പും വലിച്ചു തൂക്കി എറിയാന്‍ തുമ്പികൈയ്യും ഒന്നുംഇല്ലെങ്കിലും ഈ ജീവിക്ക് മദമിളകിയാല്‍ കൈയ്യില്‍ കിട്ടുന്നവനെ ഒട്ടകം കടിച്ചു പറിച്ചു കൊല്ലും.!

മദമിളകുന്ന ഒട്ടകം ആദ്യം ലക്ഷ്യമിടുന്നത് അടുത്ത് കിട്ടുന്നവന്റെ തലയായിരിക്കും. സ്വന്തം വായും പല്ലും ഉപയോഗിച്ച് കൈയ്യില്‍ കിട്ടുന്നവന്റെ തലയില്‍ ഒട്ടകം ശക്തമായി കടിക്കും. പിന്നെ അരിശം തീരും വരെ കടി തുടരും. തീരുമ്പോഴേക്കും ആളിന്റെ കാര്യത്തില്‍ ഒരു തീരുമാനമാവുകയും ചെയ്യും.

ഇണചേരാന്‍ സമയമാകുമ്പോള്‍ ആണ് സാധാരണ ഒട്ടകങ്ങള്‍ അക്രമാസക്തറാകാറുള്ളത്. മഞ്ഞുകാലമാണ് ഒട്ടകങ്ങളുടെ ഇണചേരല്‍ സമയം. അതായത് ഇന്ത്യയില്‍ ഡിസംബര്‍-ജനുവരി മാസങ്ങള്‍.

ഈ സമയത്ത് തുപ്പുക,തൊഴിക്കുക, കടിക്കുക എന്നീ ലക്ഷണങ്ങള്‍ ഒട്ടകങ്ങള്‍ പ്രകടമാക്കും. വളരെ കരുത്തുള്ള താടിയെല്ല് ആയത് കൊണ്ട് അതിന്റെ ഒരു തൊഴിയോ കടിയോ കിട്ടിയാല്‍ പണി പാളി എന്ന് കരുതിയാല്‍ മതി. ഒട്ടകം ഒന്ന് ശക്തിയായി കടിച്ചാല്‍ പിന്നെ ഒട്ടകം സ്വയം ആഗ്രഹിച്ചാല്‍ പോലും ആ കടി ഒന്ന് വിടുവിക്കാന്‍ കുറച്ചു സമയം എടുക്കും.

ഒട്ടകത്തിന്റെ കടി കണ്ടിട്ടുണ്ടോ ?

ഒന്ന് കണ്ടു നോക്കു…