മദ്യപിക്കുന്ന സമയത്ത് നിങ്ങളുടെ മുഖം ചുവന്നാല്‍ “അപകടം”..!!!

_of-beer

നിങ്ങള്‍ മദ്യപിക്കുന്ന സമയത്ത് നിങ്ങളുടെ മുഖം ചുവക്കാറുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കുക.നിങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യതയുണ്ട്..!!!

ആല്‍ക്കഹോള്‍ അകത്തു ചെല്ലുമ്പോള്‍ രക്ത ധമനികളിലുണ്ടാകുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് ഇങ്ങനെ മുഖം ചുവക്കാന്‍ കാരണമാകുന്നത്.ഇത് പിന്നീട് ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

രണ്ടായിരത്തോളം കൊറിയക്കാരില്‍ നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയില്‍ എത്രമാത്രം കുടിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അപകട സാധ്യതയുടെ തോത്. പ്രായം,വ്യായാമം,പുകവലി എന്നിവയെ ആശ്രയിച്ച് ഹൃദയാഘാത സാധ്യതയില്‍ മാറ്റം വരും.

ആഴ്ചയില്‍ നാല് ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണ്. പുകവലിക്കാരിലും,തടിയന്മാരിലും മദ്യപാനം ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.മദ്യപിക്കുമ്പോള്‍ മുഖം ചുവക്കുന്ന സ്ത്രീകളിലും അപകട സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറഞ്ഞു.