മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.!

Be-ready-to-pay-a-hefty-fi-

കേരളത്തില്‍ ഏറ്റുവും കൂടുതല്‍ വാഹനാപകടം നടക്കുന്നത് റോഡില്‍ ഓടുന്ന വണ്ടികളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹനം ഓടിക്കുമ്പോഴാണ്. മദ്യപിച്ചു കഴിഞ്ഞു എല്ലാം രണ്ടും മൂന്നും ഒക്കെയായി കാണുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കരുത് എന്ന് ആര് പറഞ്ഞാലും മലയാളി അനുസരിക്കാറില്ല.

മദ്യപിച്ചു കഴിയുമ്പോള്‍ “എനിക്ക് പ്ലെയിന്‍ വരെ ഓടിക്കാന്‍ കഴിയുമെന്നാണ്” നല്ല കൈതെളിഞ്ഞ കുടിയന്മാരുടെ അവകാശവാദം. അതുകൊണ്ട് തന്നെയാണ് ഈ വില്ലാളിവീരന്മാരെ പിടിച്ചുകെട്ടാന്‍ പോലീസ് സാധാസമയവും “ഊതിക്കുന്ന” യന്ത്രവുമായി കറങ്ങി നടക്കുന്നത്. എങ്ങാനും ഊതി പൊലീസിന്‍റെ കൈയ്യില്‍ പെട്ട് പോയാല്‍ പിന്നെ ബാക്കി കാര്യങ്ങള്‍ അവര്‍ നോക്കികൊള്ളും.

ഇങ്ങനെയൊക്കെയാണെങ്കിലും മദ്യപിച്ചു വണ്ടി ഓടിക്കുന്നത് ഒരു തെറ്റല്ല. വെറുതെ മദ്യപിച്ചുവെന്ന് പറഞ്ഞു നിങ്ങളെ ഒരു പോലീസും പിടിക്കത്തുമില്ല. എന്താ ഇതിന്റെ ഗുട്ടന്‍സ് എന്ന് പിടികിട്ടിയില്ലയല്ലേ ?

മദ്യപിച്ചതിനുശേഷം നിങ്ങളുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് 100 മില്ലി രക്തത്തില്‍ 30എംജിയില്‍ (30 mg per 100 ml of blood) താഴെ മാത്രമാണെങ്കില്‍ നിങ്ങള്‍ക്ക് എതിരെ പോലീസിന് കേസ് എടുക്കാനുള്ള വകുപ്പില്ല.! അതായത് അല്‍പ്പ സ്വല്‍പ്പം അടിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നതില്‍ നിയമപരമായി കുഴപ്പമൊന്നുമില്ല, പിന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഈ യാത്ര ഒഴിവാക്കുക..അത്ര തന്നെ…

ഇങ്ങനെ ബ്ലഡില്‍ എത്രശതമാനം മദ്യം അടങ്ങിയിട്ടുണ്ട്,അല്ലെങ്കില്‍ അടങ്ങി കഴിഞ്ഞു എന്ന് ഉറപ്പ് കണ്ടുപിടിക്കുന്ന ഉപകരണങ്ങള്‍ ഇപ്പോള്‍ പല 5 സ്റ്റാര്‍ ബാറുകളിലുമുണ്ട്. ഈ സേവനത്തെ പറ്റി അവര്‍ ബാറ് നിറച്ചു എഴുതി ഒട്ടിച്ചുവച്ചിട്ടുമുണ്ട് എന്നതും രസകരമാണ്.