മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന രണ്ട് മണല്‍ച്ചിത്ര വീഡിയോകള്‍…

Spread the love

‘അനുഭവങ്ങളുടെ തീക്കനലില്‍ സ്ഫുടം ചെയ്തതിനാലാവാം ആ മണിനാദം ഇത്രമേല്‍ ഇമ്പമേറിയത്. നാട്ടുനന്‍മയുടെ ആ മണിയൊച്ചകള്‍ നിലച്ചുപോയത് ഞങ്ങളുടെ മനസ്സുകളിലല്ല…..’ എന്നോര്‍മ്മിപ്പിച്ചുകൊണ്ട് മലയാളിയുടെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിതം ഒരു മണല്‍ച്ചിത്രമാക്കി ഉദയന്‍ എടപ്പാള്‍ എന്ന സാന്‍ഡ് ആര്‍ട്ടിസ്റ്റ് മണിക്ക് നല്‍കുന്ന ആദരം.

ഇനിയും ഉണങ്ങിയിട്ടില്ല കേരളത്തിന് കളങ്കമേകിയ ഈ മുറിവ്.  മരിച്ചുമണ്ണടിഞ്ഞിട്ടും നീതി നിഷേധിക്കപ്പെട്ട ജിഷയുടെ ആത്മാവിന് ഉദയന്‍ എടപ്പാള്‍ സമര്‍പ്പിക്കുന്ന മറ്റൊരു മണല്‍ കരവിരുത്.