Share The Article

mountain-of-the-cannibal-god

മനുഷ്യമാംസത്തിന്റെ രുചി…ആഹ്…കേള്‍ക്കുമ്പോള്‍ തന്നെ ഭയവും അറപ്പും ഒക്കെ തോന്നുന്നു അല്ലെ..?

ലോകം കണ്ട ഏറ്റവും ക്രൂരനായ മനുഷ്യനെന്ന് ബ്രസീലില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ജോര്‍ജ്ജ് ബല്‍ട്രാവോ നെഗ്രോമോണ്ടെ എന്നാ 54 കാരന്‍ ഒരു നരഭോജിയാണ്.

ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമം ഒരിക്കല്‍ ഈ മനുഷ്യന്‍റെ അഭിമുഖം എടുക്കുകയുണ്ടായി. അന്ന് മനുഷ്യമാംസത്തെ കുറിച്ച് അയാള്‍ പറഞ്ഞത് ഇങ്ങനെ, ‘ഉറപ്പും നെയ്യും ഏകദേശം ബീഫിന്റേതുപോലെ. രുചി അതിനേക്കാള്‍ മെച്ചമല്ല. എന്നാല്‍ അത്ര മോശവുമല്ല. മാംസം മൂന്നു നാല് ദിവസം വരെ കേട് കൂടാതെ നില്‍ക്കും. എല്ലാം തീരുന്നത് വരെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും അത് തന്നെയായിരുന്നു പ്രധാന വിഭവം’

സാത്താന്‍ സേവക്കാരായിരുന്ന നെഗ്രോമൊണ്ടോ പുതിയ വിശ്വാസം രൂപപ്പെടുത്തിയാണ് മനുഷ്യമാംസം ഭക്ഷിച്ച് തുടങ്ങിയത്.

ഭാര്യ ഇസബെല്‍ പൈറസ്, മന്ത്രവാദിനി ബ്രൂണി എന്ന 27 കാരി എന്നിവരായിരുന്നു കൊലപാതകത്തിനും മാംസം പാകം ചെയ്യാനും ഇയാളുടെ കൂട്ടുക്കാര്‍.

കഴിച്ച മനുഷ്യമാംസത്തിന്റെ ബാക്കി ഉപയോഗിച്ച് ഒരു പ്രത്യേക വിഭവം ഉണ്ടാക്കി തെരുവില്‍ വില്‍ക്കുന്നതിനിടയില്‍ നെഗ്രോമൊണ്ടേയുടെ ഭാര്യ ഇസബെല്‍ 2012 ല്‍ പിടിക്കപ്പെടുകയായിരുന്നു.

അന്വേഷണങ്ങള്‍ക്കൊടുവില്‍ 17, 20, 21 എന്നീ പ്രായത്തിലെ മൂന്ന് പെണ്‍കുട്ടികളെ കൊന്ന് അവരുടെ മാംസം ഭക്ഷിച്ചതിന്റെ പേരില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റായ 54 കാരന്‍ നെഗ്രോമൊണ്ടേ 2013 നവംബറില്‍ തടവിന് ശിക്ഷിക്കപ്പെട്ടു. 23 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നെഗ്രോമൊണ്ടോ ജയിലിലാണ് ഇപ്പോള്‍.

ഗര്‍ഭിണികളായ സ്ത്രീകളെയായിരുന്നു നെഗ്രോമൊണ്ടോയും കൂട്ടരും കൊലയ്ക്കായി പ്രലോഭിപ്പിച്ച് കൊണ്ടുവന്നിരുന്നത്.

കൊല ചെയ്ത ശേഷം മൃതദേഹത്തെ വിരുന്നൂട്ടുന്ന ഒരു ചടങ്ങ് തന്നെ ഇവര്‍ നടത്തിയിരുന്നു. തുടര്‍ന്ന് മാംസം എടുത്തതിന് ശേഷം അസ്ഥികള്‍ വീടിന് പുറകില്‍ കുഴിച്ചിടുന്നതായിരുന്നു ഇവരുടെ പതിവ്.

അതേസമയം ജനസംഖ്യാ നിയന്ത്രണത്തിനും ലോകത്തെ ശുദ്ധീകരിക്കാനും വേണ്ടിയാണ് നെഗ്രോമൊണ്ടോ ഇതെല്ലാം ചെയ്തിരുന്നതെന്ന് കോടതി കണ്ടെത്തി.

ഭാവിയില്‍ കള്ളന്മാരെയും ദരിദ്രവാസികളെയും പ്രസവിച്ച് കൂട്ടാതിരിക്കാനാണ് കൊല ചെയ്യുന്നതെന്ന് തന്റെ പ്രവര്‍ത്തിയെ ഇയാള്‍ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്.

കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന വിശ്വാസവും ഇയാള്‍ പുലര്‍ത്തിയിരുന്നു.

വടക്ക് കിഴക്കന്‍ ബ്രസീലിലെ 144 തടവുകാര്‍ക്ക് മാത്രം കഴിയാവുന്ന അഗസ്റ്റോ ഡ്യൂക്ക് ജയിലില്‍ 997 ക്രിമിനലുകള്‍ക്കൊപ്പമാണ് നെഗ്രോമൊണ്ടോയുടെ ഇപ്പോഴുള്ള ജീവിതം.