മനുഷ്യ മൂത്രം മുതല്‍ എലി കാഷ്ടം വരെയുള്ള മേക്കപ്പ് വസ്തുക്കള്‍ !

49

new

ഇന്ന് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതില്‍ സ്ത്രീകളും പുരുഷന്‍മാരും മത്സരിയ്ക്കുകയാണ്. ഈ മേക്കപ്പ് വസ്തുക്കളുടെ ഗുണമേന്മയെപ്പറ്റി പലരും ചിന്തിയ്ക്കാറില്ല.

മനുഷ്യന്റെ മൂത്രം മുതല്‍ എലിയുടെ കാഷ്ഠം വരെ മേക്കപ്പ് വസ്തുക്കളിലുണ്ട്.

ലണ്ടന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ മേക്കപ്പ് വസ്തുക്കള്‍ വിപണിയില്‍ സുലഭമാണ് എന്നും ഇവ ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് എന്നും തെളിയിക്കപ്പെട്ടു.

മേക്കപ്പ് വസ്തുക്കള്‍, പെര്‍ഫ്യൂം, ഹെയര്‍ സ്‌റ്റൈലേഴ്‌സ്, സണ്‍ ക്രീം എന്നിവയിലാണ് മായം ചേര്‍ക്കുന്നത്.

പെര്‍ഫ്യൂമില്‍ മനുഷ്യന്റെ മൂത്രവും എന്തിനേറെ സയനേഡ് വരെ ചേര്‍ക്കുന്നുണ്ടെന്ന് ലണ്ടന്‍ പോലീസ് കണ്ടെത്തി. ഐ ലൈനര്‍, മസ്‌ക്കാര, ലിപ് ഗ്‌ളോസ് എന്നിവയിലെല്ലാം തന്നെ മര്‍ക്കുറിയും ലെഡും ഒക്കെ ചേര്‍ത്തിട്ടുണ്ട്.

വ്യാജ ഉത്പ്പന്നങ്ങള്‍ വിറ്റഴിയ്ക്കപ്പെടുന്നത് അധികമായും ഓണ്‍ലൈനിലൂടെയാണ്. അതിനാല്‍ തന്നെ ഓണ്‍ലൈനിലൂടെ കോസ്‌മെറ്റിക് സാധനങ്ങള്‍ വാങ്ങുന്നവര്‍ ഒന്ന് കരുതിയിരിയ്ക്കുക എന്നാ മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

Write Your Valuable Comments Below