Share The Article

01

പെട്രോളിനും ഡീസലിനുമുള്ള തൊട്ടാല്‍ പൊള്ളുന്ന വില കാരണം വണ്ടിയോടിക്കാന്‍ പോലും പ്രയാസമേറിയ ഇക്കാലത്ത് മനുഷ്യരുടെ വിസര്‍ജ്ജ്യം കൊണ്ട് വണ്ടിയോടിക്കാം എന്നാ അവസ്ഥ സംജാതമയാലോ ? യുകെയില്‍ നിന്നുമാണ് ഈ സന്തോഷ വാര്‍ത്ത‍ വന്നിരിക്കുന്നത്. പൂര്‍ണമായും മനുഷ്യന്റെ വിസര്‍ജ്ജ്യം കൊണ്ടും ഭക്ഷണ വേസ്റ്റ് കൊണ്ടും ഓടിക്കുന്ന ബസാണ് അവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഈ വിസര്‍ജ്ജ്യങ്ങള്‍ ഒരു ടാങ്കില്‍ ശേഖരിച്ച് അതിനെ ബയോ ഗ്യാസ് ആക്കി മാറ്റിയാണ് ബസോടുക.

ഒരു ടാങ്ക് ഗ്യാസ് കൊണ്ട് ഏതാണ്ട് 186 മൈല്‍ അല്ലെങ്കില്‍ 300 കിലോമീറ്ററോളം ബസിന് സഞ്ചരിക്കാമെന്ന് ഇതിനു ഗ്യാസ് നല്‍കുന്ന കമ്പനിയായ ജെന്‍ എക്കോ കമ്പനിയുടെ ജനറല്‍ മാനേജര്‍ മുഹമ്മദ്‌ സാദിക്ക് വ്യക്തമാക്കി. യുകെയില്‍ മലിനജലം ശുദ്ധീകരിക്കുന്ന കമ്പനിയാണ് ജെന്‍ എക്കോ.

02

40 സീറ്റുള്ള ബസ് ബാത്തില്‍ നിന്നും ബ്രിസ്റ്റോളിലേക്ക് ആയിരിക്കും സര്‍വീസ് നടത്തുക. ഇപ്പോള്‍ തന്നെ ആളുകള്‍ നമ്പര്‍ ടു ബസ്സെന്നു വിളിക്കുന്ന ഇതിനു വന്‍ ജനപ്രീതിയാണ് യുകെയില്‍ ഉണ്ടായിരിക്കുന്നത്. പെട്രോള്‍ വിലവര്‍ധനയെ കുറിച്ച് ഓരിയിടുന്ന നമ്മള്‍ ഇന്ത്യക്കാര്‍ക്ക് സ്വീകരിക്കാവുന്ന നല്ലൊരു മാര്‍ഗം ആണിതെന്ന് പറയാം. കാരണം റോഡില്‍ ചിതറി കിടക്കുന്ന ഭക്ഷണ, മനുഷ്യ മാലിന്യങ്ങള്‍ സംസ്കരിക്കുകയും ആകാം അതുവഴി നമ്മുടെ വാഹനങ്ങള്‍ ഓടിക്കുകയും ചെയ്യാം.