മമ്മൂക്കയുടെ ഗ്യാങ്സ്റ്ററിന്റെ റെക്കോര്‍ഡ്‌ തിരുത്തി ലാലേട്ടന്റെ ലോഹം !

2

തീയറ്ററുകളില്‍ തകര്‍ന്നു തരിപ്പണമായ  ഗ്യാങ്സ്റ്ററിന്റെ എന്ത് റെക്കോര്‍ഡ്‌ ആണ് ലാലേട്ടന്‍റെ ഓണം റിലീസ് ചിത്രമായ ലോഹം തകര്‍ത്ത് എന്നല്ലേ?

മോഹന്‍ലാല്‍ – രഞ്ജിത്ത് ടീമിലൊരുങ്ങിയ ലോഹത്തിന്റെ ട്രെയിലര്‍ ആണ് ഇവിടെ താരം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി 24 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും രണ്ട് ലക്ഷത്തിലേറെ പേര്‍ സംഗതി കണ്ടു കഴിഞ്ഞു. 48 മണിക്കൂറുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മൂന്ന് ലക്ഷവും കടന്നു.

ഇനി തകര്‍ന്ന റെക്കോര്‍ഡിന്റെ കഥ…

മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിന്റെ ട്രെയിലറിന് ആദ്യ 2 ദിവസം കൊണ്ട് രണ്ടര ലക്ഷം ആളുകളിലേക്ക് മാത്രമാണ് എത്താന്‍ സാധിച്ചത്. ലാലേട്ടന്റെ മീശ അത് കടത്തി വെട്ടി മൂന്ന് ലക്ഷത്തിലേക്ക് എത്തി.

രഞജിത്ത് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയയാണ് നായിക. സിദ്ദിഖ്, അജ്മല്‍ അമീര്‍, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോയ് മാത്യു, വിജയ് രാഘവന്‍, ജോജു മാള, മൈഥിലി, പേളി മാനി തുടങ്ങിയൊരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്

Write Your Valuable Comments Below