Share The Article

maradonaഅനുവാദമില്ലാതെ മറഡോണയുടെ പേരും ഒപ്പും ഓണ്‍ലൈന്‍ ഗെയിമിന് ഉപയോഗിച്ച ചൈനീസ് കമ്പനികള്‍ക്ക് ബീജിംങ് കോടതി വന്‍ പിഴ വിധിച്ചു. മറഡോണ നല്‍കിയ പരാതിയില്‍ അനുകൂല വിധി പ്രസ്താവിച്ചു കൊണ്ട് 490,000 ഡോളര്‍ (ഏകദേശം 2.87 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദ് നയണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ദ് നയണ്‍ കംപ്യൂട്ടര്‍ ടെക്‌നോളജി, ബെയ്ജിങ് സിന ഇന്റര്‍നെറ്റ് കമ്പനി എന്നീ ഓണ്‍ലൈന്‍ ഗെയിം കമ്പനികളോട് കോടതി ഉത്തരവിട്ടു.

വിന്നിംഗ് ഗോള്‍ എന്ന ഗെയിമിനു വേണ്ടിയാണ് മറഡോണയുടെ ഒപ്പും താരത്തിന്റെ കാര്‍ട്ടൂണും ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ കമ്പനികള്‍ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും മറഡോണ നിയമ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.