മഴയെ തോല്പ്പിക്കുന്ന 5 കിടിലന്‍ മൊബൈലുകള്‍

Mobile-phone-dropped-water

എത്രയൊക്കെ ഫീച്ചറുകള്‍ ഉണ്ടേലും മൊബൈല്‍ വെള്ളത്തില്‍ പോയി. പിന്നെ അതിനെ പേപ്പര്‍ വെയ്റ്റ് ആയി ഉപയോഗിക്കാനെ കൊള്ളുള്ളൂ. എന്നാല്‍ വെള്ളത്തേയും, എന്തിനേറെ മഴയെ പോലും അതിജീവിക്കുന്ന 5 മൊബൈലുകള്‍ പരിചപ്പെടുത്തുകയാണ് ചുവടെ
1, സോണി എം4 അക്വാ

ഏതു കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് എം4 അക്വയുടെ പ്രത്യേകത. വെള്ളത്തിലും പൊടിക്കാറ്റിലും മണലിലുമെല്ലാം എറിഞ്ഞ് പരീക്ഷിച്ച ശേഷമാണ് അക്വ വിപണിയില്‍ എത്തിയത്. വെള്ളം പടിക്കുപുറത്തുനിര്‍ത്തുന്ന സോണിയുടെ തന്നെ മറ്റു വാട്ടര്‍പ്രൂഫ് ഫോണുകളേക്കാള്‍ താരതമ്യേന വന്‍ വിലക്കുറവാണ് അക്വയുടെ മറ്റൊരു ആകര്‍ഷണം. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 23,000 രൂപയായിരിക്കും അക്വയുടെ വില.

136 ഗ്രാമാണ് ഇതിന്റെ ഭാരം. 5 ഇഞ്ച് എച്ച്ഡി (1280×720 പിക്‌സല്‍) ഡിസ്‌പ്ലെ. 2400 mAh ശേഷി വരുന്ന ബാറ്ററി രണ്ടു ദിവസം വരെ അക്വയുടെ ജീവന്‍ നിലനിര്‍ത്തുമെന്ന് സോണി അവകാശപ്പെടുന്നു. 13 മണിക്കൂറും 17 മിനിറ്റുമാണ് ടോക് ടൈം. 13 മെഗാ പിക്‌സലില്‍ ഓട്ടോ ഫോക്കസോടു കൂടിയ പ്രധാന കാമറയും എച്ച്ഡി 720 പി തെളിമയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള 5 എംപി മുന്‍ കാമറയുമാണ് അക്വയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാ കോര്‍ പ്രൊസസറാണ് അക്വയുടെ കരുത്ത്. 2 ജിബി റാം, 8, 16 ജിബി ഫ്‌ളാഷ് മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ ഉയര്‍ത്താന്‍ കഴിയുന്ന മെമ്മറി ശേഷി, സോണി 3ഡി സറൌണ്‍ഡ് സൌണ്ട് ടെക്‌നോളജി എന്നിവ എം4 അക്വയെ വ്യത്യസ്തമാക്കുന്ന മറ്റു ഘടകങ്ങളാണു.
2, ഡിസയര്‍ ഐ എച്ച്ടിസി


5.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഡിസയര്‍ ഐയുടേത്. വാട്ടര്‍പ്രൂഫ് സവിശേഷതയുമുണ്ട്. ഒരു മീറ്റര്‍ ഉയരത്തില്‍ നിന്നും 30 മിനിട്ടുവരെ വീഴുന്ന വെള്ളം പ്രതിരോധിക്കാന്‍ ഇതിനാകും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801, ക്വാഡ്‌കോര്‍ 2.3 ജിഗാഹെര്‍ട്‌സ് പ്രൊസസ്സര്‍ കരുത്തുപകരുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.2 പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. 2 ജിബിയാണ് ഡിയര്‍ ഐയുടെ റാം. 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് നല്‍കുന്ന ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബി വരെ ഉയര്‍ത്താം.

2400 എംഎച്ച് ആണ് ഈ ഹൈഎന്‍ഡ് ഫോണിന്റെ ബാറ്ററി. 20 മണിക്കൂര്‍ സംസാരസമയമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
3, സോണി എക്‌സ്പീരിയ Z3 കോംപാക്റ്റ്


സോണി എക്‌സ്പീരിയ Z3 സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ട്രൈ ലൂമിനോസ് എക്‌സ് റിയാലിറ്റി സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 2.5 ജിഗാ ഹെര്‍ട്‌സ് ക്യൂവല്‍കോം ക്വാഡ് കോര്‍ പ്രോസസ്സാണ് ഈ ഫോണിന്റെ പ്രവര്‍ത്തന ശേഷി നിര്‍ണ്ണയിക്കുന്നത്. 3ജിബിയാണ് റാം.

പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന ഫോണില്‍ 2600mAhന്റെ ബാറ്ററിയാണുള്ളത്. 25mm വൈഡ് ആംഗിള്‍ ലെന്‍സിനോട് കൂടിയ 20.7 മെഗാപിക്‌സെല്‍ റിയര്‍ ക്യാമറയാണ് ഫോണിലുള്ളത്. 4സ എച്ച്.ഡി വീഡിയോ ക്യാപ്ച്ചറിങ്ങ് ഇതില്‍ നിന്നും സാധിക്കും. 2.2 എംപി മുന്‍ ക്യാമറയും ഉണ്ട്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ഇത് 128 ജിബിയിലേക്ക് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാം.

3100 എംഎഎച്ചാണ് ബാറ്ററി ശേഷി 19 മണിക്കൂര്‍ ടോക്ക് ടൈം സോണി വാഗ്ദാനം ചെയ്യുന്നു.ഫോണിന് രണ്ടു ദിവസത്തെ ബാറ്ററി ലൈഫ് ഉണ്ടാകുമെന്നാണ് സോണി അവകാശപ്പെടുന്നത്. എക്‌സിപിരിയ Z3 ബ്ലാക്ക്, വൈറ്റ്, കോപ്പര്‍ നിറങ്ങളില്‍ ലഭ്യമാകും.

z3 കോംപാക്ട് സ്‌ക്രീന്‍ സൈസിലും പ്രോസസ്സറിലും വലിയ വ്യത്യാസം ഇല്ലെങ്കിലും 2ജിബി മാത്രമാണ് റാം. അതേസമയം 4.6 ഇഞ്ചിനോട് കൂടിയ z3 കോംപാക്റ്റ് ബ്ലാക്ക്, വൈറ്റ്, ഗ്രീന്‍, ഓറഞ്ച് നിറങ്ങളിലും ലഭ്യമാകും.

4, എച്ച്ടിസി ബട്ടര്‍ഫ്‌ലൈ


വെള്ളവും പൊടിയുമേല്‍ക്കാത്ത ഫോണാണ് ബട്ടര്‍ഫ്‌ലൈ ടു. എച്ച്ടിസി വണ്‍ എം8 ന് സമാനമായ സവിശേഷതകളുമായാകും ബട്ടര്‍ഫ്‌ലൈ ടു വിപണിയിലെത്തുക.

അഞ്ചിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2.5 ജിഗാഹെര്‍ടസ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍, 2 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റം, മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണ തുടങ്ങിയ സവിശേഷതകള്‍ ബട്ടര്‍ഫ്‌ലൈ ടുവില്‍ ഉണ്ടാകുമെന്ന് പ്രമുഖ ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍, ബട്ടര്‍ഫ്‌ലൈ 2 ന്റെ ക്യാമറ എം8 ല്‍ നിന്ന് വ്യത്യസ്തമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബട്ടര്‍ഫ്‌ലൈ സീരീസിലെ എസ് ഉള്‍പ്പെടെയുള്ള ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും മാറക്കറ്റില്‍ മികച്ച മുന്നേറ്റം നടത്താന്‍ ഈ സീരീസിനായിട്ടില്ല. മികച്ച ഫീച്ചറുകളും ശക്തമായ മെറ്റാലിക് ബോഡിയുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യ പോലുള്ള വിപണികളില്‍ ഫോണിന്റെ ഉയര്‍ന്ന വിലയാണ് ഉപയോക്താക്കളെ അകറ്റുന്നത്.

5, സാംസങ് ഗാലക്‌സി എസ് 5

എസ് 5 ന് പ്രത്യേകമായി സാംസങ് അവകാശപ്പെടുന്ന സവിശേഷതകള്‍ ഇവയാണ് മുന്തിയ ക്യാമറ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ .

കൂടുതല്‍ സംരക്ഷണമുദ്ദേശിച്ച് വിരലടയാളപ്പൂട്ടോടെ ( Fingerprint Scanner )യാണ് ഗാലക്‌സി എസ് 5 ന്റെ വരവ്. സുരക്ഷിതമായ ബയോമെട്രിക് സ്‌ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഇതുവഴി ലഭിക്കുന്നു. ഹോംബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്.

പരിഷ്‌ക്കരിച്ച ‘സാംസങ് നോക്‌സ്’ ( Samsung KNOX ) സുരക്ഷാ സോഫ്റ്റ്‌വേറിന്റെ പരിരക്ഷ എസ് 5 നുണ്ട്. യൂസറിന്റെ ഡേറ്റ സുരക്ഷിതമായി കാക്കാനുള്ള സങ്കേതമാണിത്. അതിനാല്‍ , സുരക്ഷിതമായി കാശിന്റെ ഇടപാട് നടത്താനും ഗാലക്‌സി എസ് 5 ല്‍ കഴിയും. ഒപ്പം പൊടിയെയും വെള്ളത്തെയും ചെറുക്കാനുള്ള ശേഷിയും ഫോണിനുണ്ട്.

ശരിക്കുപറഞ്ഞാല്‍ , ടാബ്‌ലറ്റ് കമ്പ്യൂട്ടറിനും സ്മാര്‍ട്ട്‌ഫോണിനും മധ്യേയുള്ള ഫാബ്‌ലറ്റ് വിഭാഗത്തിലാണ് ഗാലക്‌സി എസ് 5 പെടുക. കാരണം എസ് 5 ഒരു 5.1 ഇഞ്ച് ഫോണാണ്. മിഴിവേറിയ ‘എഫ്എച്ച്ഡി സൂപ്പര്‍ അമോലെഡ് (1920 x 1080) ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫുള്‍ എച്ച്ഡി റിസല്യൂഷനുള്ള ഡിസ്‌പ്ലേയാണിത്.

2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ നല്‍കുന്ന കരുത്ത് ചില്ലറയാകില്ല. ഒപ്പം 2 ജിബി റാമും, ആന്‍ഡ്രോയഡ് 4.4.2 (കിറ്റ്കാറ്റ്) പ്ലാറ്റ്‌ഫോമും കൂടിയാകുമ്പോള്‍ കഥമാറും! 145 ഗ്രാം ഭാരമുള്ള ഫോണിന്റെ 16 ജിബി, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകളായാണ് എത്തുക. 64 ജിബി കാര്‍ഡുപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കുകയുമാകാം.

ഗാലക്‌സി എസ് 5 ലുള്ളത് 16 മെഗാപിക്‌സല്‍ ക്യാമറയാണ്. ലോകത്തെ ഏറ്റവും കൂടിയ ഓട്ടോഫോക്കസ് സ്പീഡ് (0.3 സെക്കന്‍ഡ് വരെ) ആണ് ക്യാമറയ്ക്ക് സാംസങ് അവകാശപ്പെടുന്നത്. ‘സെലക്ടീവ് ഫോക്കസ്’ എന്ന ഫീച്ചറുപയോഗിച്ച്, ക്യാമറ ഫ്രെയിമിലുള്ള വസ്തുവിന്റെ ചില പ്രത്യേകഭാഗം മാത്രം ഫോക്കസ് ചെയ്യാനും, മറ്റ് ഭാഗം മുഴുവന്‍ മങ്ങിയതാക്കാനും കഴിയും. വീഡിയോ കോളിങിനും കോണ്‍ഫറന്‍സിങിനും 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്.

2800 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ജീവനേകുന്നത്. 21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്. ‘അള്‍ട്രാ പവര്‍ സേവിങ് മോഡ്’ ( Utlra Power Saving Mode ) വഴി ഡിസ്‌പ്ലേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കാനും, അനാവശ്യ ഫീച്ചറുകള്‍ മുഴുവന്‍ അണച്ചിട്ട് ബാറ്ററി ഉപയോഗം കുറയ്ക്കാനും സാധിക്കും.