മസൂരി വാക്സിന്‍ നല്‍കി കാന്‍സര്‍ പ്രതിരോധിച്ചു !!!

01
50 വയസുകാരി സ്റ്റന്‍സി എര്‍ഹോള്‍സ് കാന്‍സര്‍ രോഗിയാണ്. മാരകമായ ബ്ലഡ് കാന്‍സര്‍ പിടിപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട ശേഷം അവര്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. അവരില്‍ ഈ മാറ്റം ഉണ്ടാക്കിയത് വളരെ വലിയ അളവുകളില്‍ അവരുടെ ശരീരത്തിലേക്ക് കുത്തി വച്ച മസൂരി വാക്‌സീനാണ്.

ഇങ്ങനെ ഒരു പരീക്ഷണം നടത്താന്‍ പിക്കൊട്ട് ലേക്കിലെ മായോ ക്ലിനിക്ക് അധികൃതരാണ് ധൈര്യം കാണിച്ചത്. എലികളില്‍ കാന്‍സര്‍ തടയാന്‍ ചില വാക്‌സീന്‍ മരുന്നുകള്‍ക്ക് കഴിയും എന്ന കണ്ടെത്തല്‍ മനുഷ്യരില്‍ എങ്ങനെ ഫലിക്കും എന്ന ചിന്തയാണ് മരണവും ആയി അവസാന റൌണ്ട് കളിച്ച സ്റ്റന്‍സിയില്‍ ഈ പരീക്ഷണം നടത്താന്‍ ആശുപത്രി അധികൃതരെ പ്രേരിപ്പിച്ചത്.

പരീക്ഷണം വിജയമായ സാഹചര്യത്തില്‍ കുടുതല്‍ വലിയ മാറ്റങ്ങള്‍ ആരോഗ്യ രംഗത്തില്‍ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വൈദ്യശാസ്ത്ര ലോകം.