Share The Article

o-Human-MEAT-

ഫാസ്റ്റ്ഫുഡ് രംഗത്തെ വമ്പന്മാരായ മാക് ഡൊണാള്‍ഡ് ഇതിനുമുന്‍പും വിവാദങ്ങള്‍ക്ക് വഴിതെളിച്ച പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഗുരുതരമായ ആരോപണങ്ങളാണ് ഈ ഫാസ്റ്റ്ഫുഡ് രംഗത്തെ വമ്പന്മാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് മാക് ഡൊണാള്‍ഡിനെതിരെ മനുഷ്യമാംസം, തങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണം ഉയര്‍ന്നുവന്നത്. മാക് ഡൊണാള്‍ഡിന്റെ പ്രധാന മാസസംസ്കരണശാല സ്ഥിതിചെയ്യുന്ന ഒക്ക് ലോമ സിറ്റിയില്‍ ആരോഗ്യവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഈ സത്യം പുറത്ത് വന്നത്.