മാസത്തില്‍ 5 തവണയില്‍ കൂടുതല്‍ എടി എം ഉപയോഗിക്കാന്‍ അധികചാര്‍ജുനല്‍ക്കണം.

Untitled-1

ഇന്ന്മുതല്‍ മാസത്തില്‍ 5 തവണയില്‍ കൂടുതല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനോ ബാലന്‍സ് അറിയനോ ഉപയോഗിച്ചാല്‍ 20 രൂപ അധികം നല്‍കേണ്ടിവരും.

സാമ്പത്തിക ഭദ്രത നിലനിറുത്താന്‍ വേണ്ടിയാണ് റിസേര്‍വ് ബാങ്ക് പുതിയ അടവുനയം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കാണ് പുതിയ നയം ഏറ്റവും കൂടുതല്‍ പണി കൊടുക്കുക. അക്കൌണ്ടുള്ള ബാങ്കിലെ എടിഎമ്മില്‍ നിന്നും മാസത്തില്‍ 5 തവണയില്‍ കൂടി എന്താവശ്യത്തിനായി കാര്‍ഡ് ഉപയോഗിച്ചാലും 20 രൂപ അധികം നല്ക്കണം.

മറ്റു ബാങ്കുകളിലെ എടിഎമ്മില്‍ നിന്നാണെങ്കില്‍ മാസത്തില്‍ 3 തവണയില്‍ കൂടുതല്‍ പണംപിന്‍ വലിച്ചാല്‍ 20 രൂപ പോകും. നേരത്തെ ഇത് 5 തവണയായിരുന്നു.

എന്നാല്‍ അടിസ്ഥാന സേവിങ്ങുകള്‍ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക്‌ ഈ നയം ബാധകമല്ല. മറ്റു പലരാജ്യങ്ങളിലും സൗജന്യമായിയാണ് എടി എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത്. റിസേര്‍വ് ബാങ്കിന്റെ പുതിയ നയം രാജ്യത്തിന്‍റെ എല്ലാ കോണില്‍നിന്നും പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്. എന്നാല്‍ എടിഎം മെയിന്റനന്‍സിനും മറ്റുമായി ബാങ്കിന് വന്‍ സാമ്പത്തിക നഷ്ട്ടമുണ്ടാകുന്നുയെന്ന ഇന്ത്യന്‍ ബാങ്ക്സ് അസോസിയെഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നയമെടുത്തതെന്നാണ് റിസേര്‍വ് ബാങ്ക് പറയുന്നത്