മിസ്റ്റര്‍ നായ്ക്കളേ, നിങ്ങള്‍ക്ക് സലാം !

00205_371331

എന്റെ നായ്ക്കളെ നിങ്ങളെന്താ ഇങ്ങനെ, ഞങ്ങള്‍ മനുഷ്യരേപ്പോലെ ഒരു ബോധവുമില്ലാണ്ട് പെരുമാറുന്നത് ..?

വഴിക്കൂടെ പോകുന്നവരെയൊക്കെ വെറുതെ പിടിച്ച് കടിക്കുക .., ഓടിക്കുക .., കുട്ടികളെ വരെ വെറുതെ വിടണില്ല ..!

സാധാരണ ഇതൊക്കെ ഞങ്ങടെ പണി ആണ് ..! വെറുതെ പോണ ആള്‍ക്കാരെ കൊല്ലുക ..,കൊള്ളയടിക്കുക ..,ഇതൊക്കെ മനുഷ്യരുടെ കലാ പരിപാടികള്‍ ആണ് …!

നിങ്ങള് ഇതൊക്കെ ചെയ്ത് ..,. ഞങ്ങളെ വെറുതെ ഇന്‍സല്‍ട്ട് ചെയ്യരുത് ..!

പിന്നെ നിങ്ങള് ഇത്രയൊക്കെ പോക്രിത്തരം ചെയ്തിട്ടും ..,എന്ന് പറഞ്ഞാ ..,മനുഷ്യക്കുട്ടികളെ നിങ്ങളു കടിച്ചു മുറിച്ചു .., അവരുടെ മുഖമൊക്കെ മാന്തിപ്പൊളിച്ചു …!

പിന്നെ വല്യ ആള്‍ക്കാരെയും നിങ്ങള്‍ ഓടിച്ചിട്ട് കടിച്ചൂത്രേ ..,

ഇനി ഇന്നലെ മുതല് സ്വദേശി ചോര ഇഷ്ട്ടപ്പെടാണ്ട് വിദേശി ചോരയുടെ വരെ രസം നോക്കാന്‍ തുടങ്ങി ..!

ഇതൊന്നും കണ്ടിട്ട് ആര്‍ക്കും ഒന്നുല്ലാത്രേ .., കാരണം മനുഷ്യര് ഒന്നും ഒന്നും അല്ലാത്രേ .., ഇപ്പൊ നിങ്ങളൊക്കെ അല്ലെ വല്ല്യ പുള്ളികള് …!

മനുഷ്യരെക്കാള്‍ മേല്യാത്രെ .., ഇപ്പൊ നിങ്ങള്‌ടെ സ്ഥാനം …!

നിങ്ങളെ തൊടാന്‍ പാടില്ലാത്രേ .., തൊട്ടാ .., തൊട്ടവന്റെ കാല് വെട്ടുന്ന് പറഞ്ഞ് കുറേപ്പേര് നടക്കുണൂ …!

വര്‍ഗ്ഗസ്‌നേഹം ഇല്ലാത്തൊര് …… എന്നല്ലേ വിളിക്കേണ്ടത് …, സ്വന്തം കൂട്ടത്തില് ഒരു കുഞ്ഞ് .., സോറി .., ഒരു പാട് കുഞ്ഞുങ്ങള് .., ശരീരം മുഴവനും മാന്തി പൊളിക്കപ്പെട്ട് കേടുന്നിട്ടും അവര്‍ക്ക് ഒന്നുമില്ല .., അത് ചെയ്ത നായയെ തൊട്ടാ .., അവന്റെ ഉള്ളിലെ മനുഷ്യ സ്‌നേഹി സട കുടഞ്ഞ് എഴുന്നേലക്കും പോലും …!

മനുഷ്യാ .., സത്യത്തില്‍ നീയല്ലേ ഒരു മൃഗം ..?

ചില സ്ഥലത്ത് ചില സെലിബ്രിറ്റികള്‍ .., ഉപവാസ സമരം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു ..!പോലും …

ഈ ഭൂമിയില മനുഷ്യന് നായ്ക്കളുടെ വില പോലും ഇല്ലാണ്ടായോ ..?
നായ സ്‌നേഹവും .., മൃഗ സ്‌നേഹവും ഒക്കെ നല്ലതു തന്നെ .. ഈ ഭൂമിയില്‍ എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നുള്ളതും നേരു തന്നെ ..

എന്ന് കരുതി പിഞ്ചു കുട്ടികളേയും .., വഴി പോക്കരേയുമെല്ലാം കടിച്ചു മുറിക്കുന്ന ആക്രമണകാരികളായ ഒരു കൂട്ടം നായ്ക്കളെ കൊന്നൊടുക്കുന്നതില്‍ എന്താണ് തെറ്റ് …?

വീട്ടില് സുരക്ഷിതമായി വളര്‍ത്തപ്പെടുന്ന നായ്ക്കളെയും മറ്റു മൊന്നുമല്ലല്ലോ കൊന്നൊടുക്കുന്നത് …?

മനുഷ്യരുടെ സ്വയിരജീവിതത്തിനു ഭീക്ഷിണി ഉയര്‍ത്തുന്നവയെ മാത്രമല്ലേ ഇല്ലായ്മ ചെയ്യുന്നുള്ളൂ …!

ഇനി നായ്ക്കളെ കൊല്ലുന്നതിനു എതിരെ ഉണ്ണാവൃതമിരിക്കുന്നവരും .., മുറവിളി കൂട്ടുന്നവരും അതിനു മുന്‍പായി .., ഈ തെരുവുകളിലൂടെ ഒന്ന് കൈ വീശി നടന്നു നോക്കട്ടെ …?

നായ്ക്കള്‍ക്കറിയാമെന്ന് നോക്കാമല്ലോ .., ഇത് തങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ വന്നവരാണോന്ന് …?

ഒരു നേരത്തെ ആഹാരം കഴിക്കാന്‍ കിട്ടാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ .., ആവശ്യത്തിന് പോഷകാഹാരം കിട്ടാതെ .., വലയുന്ന കുട്ടികള്‍ .., ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്ന ലക്ഷോപലക്ഷം കുടുംബങ്ങള്‍ .., ഇതിനു വേണ്ടിയൊന്നും ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും സമയമില്ല ..!

സ്വന്തം കൂട്ടത്തിലൊരുവന്‍ വീണു കിടക്കുന്നത് കണ്ടിട്ടും കാണാത്ത മട്ടില്‍ പോകുന്നവര്‍ .., , ഈ നായ്ക്കളുടെ നേര്‍ക്ക് കാണിക്കുന്ന സിമ്പതിയുടെ അര്‍ത്ഥം .., ഏത് കോത്താഴത്തുകാരനും മനസ്സിലാക്കാവുന്നതേയുള്ളൂ …!

വളര്‍ത്ത് കോയിനേം .., ആടിനേം ..,പോത്തിനേം .., പശുനേം .., ഒക്കെ കൊന്ന് കറി വെച്ച് തിന്നുന്നവര്‍ക്ക് .., ഈ മൃഗങ്ങളോട് കാണിക്കാത്ത സ്‌നേഹം നായ്ക്കളോട് ഉണ്ടെങ്കില്‍ .., അത് നല്ലതു തന്നെ ..,ആരും അതിനെ കുറച്ചു കാണുന്നുമില്ല ചോദ്യം ചെയ്യുന്നു മില്ല ,…!

മനുഷ്യനു ഭീക്ഷിണി ഉയര്‍ത്തുന്ന കുറച്ചെണ്ണത്തിനെ മാത്രമല്ലേ കൊല്ലാന്‍ പറയുന്നുള്ളൂ ..!

അല്ലാതെ ലോകത്തുള്ള മുഴുവന്‍ നായകളേയും നിരത്തി നിറുത്തി ”ട്ടേ …,ട്ടേ .., ന്ന് വെടി വെച്ച് കൊല്ലാനൊന്നുമല്ലല്ലോ പോകുന്നത് …?

ഇനി നായ്ക്കളെ .., നായേന്ന് വിളിച്ചാ അതും പ്രശ്‌നാവോ ..?

മിസ്റ്റര്‍ നായ ..,എന്നൊക്കെ ഇനി അഭിസംബോധന ചെയ്യേണ്ടി വരുമോ ആവോ ..?

സ്വന്തം കുഞ്ഞിനോ ..?,അതോ കുടുംബത്തിലെ ആര്‍ക്കെങ്കിലുമോ .., , ഇത് പോലെ നായയുടെ കടിയേറ്റ് ശരീരം കീറി മുറിയട്ടെ ..!, അപ്പൊ കാണാം ഈ നായ സ്‌നേഹികളുടെ യഥാര്‍ത്ഥ മുഖം …!

തലക്ക് മീതെ വളര്‍ന്നത് സ്വര്‍ണ്ണം കായ്ക്കുന്നതാണെങ്കിലും .. അപകടം ഉണ്ടാക്കുന്നതാണെങ്കില്‍ വെട്ടിക്കളയണം എന്നൊരു പഴമൊഴിയുണ്ട് ..!

ആക്രമണകാരികളായതിനെ കൊല്ലുക തന്നെ വേണം .., കാരണം ഇവിടെ മനുഷ്യനാണ് വലുത് .., അതു കഴിഞ്ഞേ ഉള്ളൂ നായയും ..,പുലിയുമെല്ലാം ..!

വീട്ടില് പോന്നു പോലെ വളര്‍ത്തിയ നായയെ വണ്ടിയിടിച്ച് .. അതിനെ ആശുപത്രിയില്‍ കൊണ്ടു പോയി വരുന്ന വഴി .., മനോവിഷമം കൊണ്ട് സ്‌ട്രോക്ക് വന്ന .., ഒരു അപ്പന്റെ മകനായത് കൊണ്ട് .. നായ സ്‌നേഹത്തെക്കുറിച്ച് എനിക്കും നന്നായി അറിയാം …! എന്നു വെച്ച് ആ സ്‌നേഹം ..,സ്വന്തം സഹജീവികളോടുള്ള സ്‌നേഹത്തെക്കാള്‍ വലുതൊന്നുമല്ല ..!