മുട്ടയുടെ മഞ്ഞക്കരു ഹൃദ്രോഗ സാധ്യത കൂട്ടും

24

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത്‌ ഹൃദ്രോഗ സാധ്യത കൂട്ടും. അതെറോ സ്‌ക്ലീറോസിസ് എന്ന ജേണലില്‍ വന്ന പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം പറഞ്ഞിരിക്കുന്നത്. മഞ്ഞക്കുരു തിന്നുന്നത് വഴി കരോട്ടിഡ് പ്ലേക്ക് എന്ന മെഴുകു പോലുള്ള വസ്തു രക്തക്കുഴലുകളില്‍ വന്നടഞ്ഞു തടസമുണ്ടാക്കും. അത് വഴി രക്തപ്രവാഹം കുറഞ്ഞ് ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍ .

നമ്മള്‍ പുക വലിക്കുന്നതിന്റെ മൂന്നില്‍ രണ്ടു ഭാഗത്തോളം ദൂഷ്യം മുട്ടയുടെ മഞ്ഞക്കുരു കഴിക്കുമ്പോഴും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 40 മുതല്‍ 61 വയസ്സ് വരെ ഉള്ളവരില്‍ ആണത്രേ കരോട്ടിഡ് പ്ലേക്ക് കൂടുതലായി കണ്ടെത്തിയത്. അത് കൊണ്ട് തന്നെ വയസ്സ് കൂടിയവര്‍ മുട്ടയുടെ മഞ്ഞക്കുരു ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഇവര്‍ പറയുന്നു.

എത്രവര്‍ഷം പുകവലിക്കുകയും മുട്ടയുടെ മഞ്ഞക്കരു കഴിക്കുകയും ചെയ്യുന്നുവോ അതിന്റെ പതിന്മടങ്ങ് കരോട്ടിഡ് പ്ലേക്കിന്റെ വിസ്തീര്‍ണം 40 വയസു കഴിഞ്ഞാല്‍ വര്‍ധിക്കുന്നു എന്ന് പഠനഫലം സൂചിപ്പിക്കുന്നു.

Write Your Valuable Comments Below