മുതലക്കുളത്തില്‍ ചാടി പന്തെടുത്ത നരേന്ദ്ര മോഡിയുടെ കഥ വന്‍ ഹിറ്റായി മാറുന്നു !

01444-e1427693089220

കുട്ടികളെ ഹരംകൊള്ളിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രവുമായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കുട്ടിക്കാലത്തെ 17 ഓളം വീര കഥകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ‘ബാല്‍ നരേന്ദ്ര നരേന്ദ്രമോഡിയുടെ കുട്ടിക്കാല കഥകള്‍’ എന്ന കോമിക് പുസ്തകം വന്‍ ഹിറ്റായി മാറുകയാണ്. അമര്‍ ചിത്ര കഥയുടെ രൂപത്തിലാണ് പുസ്തകം.

അതിലെ ചില കഥകളും കാര്‍ട്ടൂണുകളും ചുവടെ കൊടുക്കുന്നു

മോഡിയുടെ ജന്മനാടായ വാഡ്‌നഗറിലെ മേഹ്‌സനയില്‍ ഒരിക്കല്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് ശര്‍മിഷ്ടാ തടാകത്തിലേക്ക് ഒഴുകിപോയി. മുതലകളുടെ വാസകേന്ദ്രമായ തടാകത്തിലേക്ക് കൊച്ചു നരേന്ദ്ര എടുത്തുചാടി നീന്തി, പന്ത് എടുത്തു. വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു മുതലക്കുഞ്ഞിനെയും എടുത്തു. മുതലക്കുഞ്ഞിനെ കാണാതെ അതിന്റെ അമ്മ വിഷമിക്കുന്നുണ്ടാകുമെന്ന് നരേന്ദ്ര, സ്വന്തം അമ്മയില്‍ നിന്ന് മനസിലാക്കുന്നു. അപ്പോള്‍ തന്നെ മുതലക്കുഞ്ഞിനെ തിരിച്ച് തടാകത്തില്‍ കൊണ്ടു വിട്ടു. നരേന്ദ്രയുടെ ധൈര്യവും മൃഗങ്ങളോടുള്ള സ്‌നേഹവുമാണ് ഈ കഥയിലൂടെ വരച്ചു കാട്ടുന്നത്.

13

വാഡ്‌നഗര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് പിതാവ് ദാമോദര്‍ദാസ് നടത്തിയ ചായക്കടയില്‍ പാത്ര കഴുകുകയും ചായ വില്‍ക്കുകയും ചെയ്തതിനെ തിനെക്കുറിച്ചും കഥകളുണ്ട്. 1962ല്‍ ഇന്‍ഡ്യാചൈന യുദ്ധകാലത്ത് പട്ടാളക്കാര്‍ക്ക് ചായവിറ്റതും അവരോട് ആരാധന തോന്നിയതും ബാല്‍ നരേന്ദ്രയിലെ ഹിറ്റ് കഥയാണ്.

02

അമ്മാവന്‍ സമ്മാനിച്ച വെള്ള ഷൂ പേളിഷ് ചെയ്യാന്‍ ക്‌ളാസുമുറിയിലെ ചോക്കിന്റെ മുറിഞ്ഞ ഭാഗങ്ങള്‍ കരുതിവച്ചതും ഇരുമ്പ് ജഗ്ഗില്‍ ചൂട് വെള്ളം നിറച്ച് യൂണിഫോം ഇസ്തിരിയിട്ടതും അമ്മയെ പാചകത്തില്‍ സഹായിച്ചതും കുഞ്ഞുപെങ്ങള്‍ക്ക് ചോറ് വാരികൊടുത്തതുമൊക്കെ കഥകളായി അവതരിപ്പിച്ച് മോഡിയെന്ന ബാലതാരത്തെ ഹിറ്റാക്കിയിരിക്കുകയാണ്.

03

സൂററ്റിലെ തപി നദി കവിഞ്ഞൊഴുകിയപ്പോള്‍, വീട് നഷ്ടപ്പെട്ടവര്‍ക്കായി ധനശേഖരണത്തിന് ബാലനായ നരേന്ദ്ര സ്വന്തമായി ചായക്കട നടത്തിയതിന്റെ കഥയുമുണ്ട്.

04

05

പാവപ്പെട്ട വീട്ടിലായിരുന്നു നരേന്ദ്രയുടെ ജീവിതം എന്ന കാണിക്കാന്‍ ഇടിഞ്ഞു വീഴാറായ ഒരു ഒറ്റ മുറി വീടാണ് പുസ്തകത്തിലെ ചിത്രത്തിലുള്ളത്. കുട്ടിക്കാലത്ത മുഷിഞ്ഞ വേഷവുമാണ് നരേന്ദ്രയുടേത്.

06

07

08

09

10

11

12

മോഡിയുടെ സുഹൃത്തുക്കളില്‍ നിന്നാണ് ഓരോ കഥയും എഴുതിയെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് കഥകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ജിഗ്‌നേഷ് ഗാന്ധിയാണ് ചിത്രകാരന്‍.

43 പേജുള്ള പുസ്തകത്തിന്റെ വില 150 രൂപയാണ്. ഓണ്‍ലൈനില്‍ പുസ്തകം വായിക്കാം.