0 Shares 74 Views

മോഡിക്ക് വോട്ട് ചെയ്തവരോട് മോഡിയെ പറ്റി ചോദിച്ചു, അവസാനം ചോദിച്ചവന്‍ പണി മതിയാക്കി പോയി !!!

Untitled-3

മോഡി തരംഗം ആഞ്ഞടിച്ചു, ഈ തവണ മോഡി സര്‍ക്കാര്‍ എന്ന വാചകം ഹിറ്റ് ആയി, ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോഡി ഇന്ത്യന്‍ പ്രധാന മന്ത്രിയും ആയി. മോഡിജി പി.എം ആയപ്പോള്‍ പിന്നെ എല്ലാവര്‍ക്കും തങ്ങള്‍ മോഡിക്ക് ആണ് വോട്ട് ചെയ്‌തതെന്ന് പറയാന്‍ ഒരു മടിയും ഇല്ല !!! അതിപ്പോള്‍ ഡെല്‍ഹി ആയിക്കൊട്ടെ, മുംബൈ ആയിക്കോട്ടെ, തങ്ങള്‍ വോട്ട് ചെയ്‌തെ മോഡി സര്‍ക്കാരിനു ആണെന്ന് ചിലര്‍ ഉറപ്പിച്ചു പറയും, അങ്ങനെ പറഞ്ഞ ചിലോരോട് മോഡിയെ പറ്റി, ബി.ജെ.പിയെ പറ്റി ചില ചോദ്യങ്ങള്‍ ചോദിച്ചു, ഉത്തരം കേട്ട് ഞെട്ടരുത്, വേണേല്‍ ചെറുതായി ഒന്നു പൊട്ടിച്ചിരിചോളൂ..!!!

താങ്കള്‍ മോഡിക്ക് ആണോ വോട്ട് ചെയ്‌തത് ??? ഈ ചോദ്യത്തിനു ആര്‍ക്കും ഉത്തരം പറയാന്‍ രണ്ടാമത് ഒന്ന് ആലോചിക്കണ്ട, ഉത്തരം ‘അതെ’..പിന്നെ വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കുറച്ചു കഷ്ട്ടപ്പെട്ടു, എന്താ മോഡിയുടെ തിരഞ്ഞെടുപ്പ് പത്രികയിലെ ആദ്യത്തെ കാര്യം എന്ന് ചോദിചപ്പോള്‍, ആര്‍ട്ടിക്കിള്‍ 370 തുടങ്ങി, അഴിമതി വിരുദ്ധ ഭരണം, സ്ത്രീ സുരക്ഷ വഴി മോഡിപോലും ഇതു വരെ അറിയാത്ത കാര്യങ്ങള്‍ വരെ പറഞ്ഞവര്‍ ഈ കൂട്ടത്തില്‍ ഉണ്ട്. ചിലര്‍ അറിഞ്ഞു കൂടാ എന്ന് പറഞ്ഞു, ചിലര്‍ ഒരു അളിഞ്ഞ ചിരി പാസാക്കി സീന്‍ വിട്ടു..!!!

പിന്നെ ചോദിച്ചു, മോഡി എത്ര തവണ ഗുജറാത്ത് മുഖ്യ മന്ത്രി ആയിയെന്ന് ??? ഉത്തരങ്ങള്‍ ഒന്ന്,രണ്ടു,മൂന്നു എന്ന് അങ്ങനെ തുടങ്ങി, ചിലര്‍ ഒരു വര്‍ഷം എന്ന് പറഞ്ഞു,ചിലര്‍ അത് മൂന്നു തവണയെന്നു, ചിലര്‍ ഇതെല്ലാം കടന്നു അഞ്ചും ആറും വരെ പറഞ്ഞു !!! ഭാഗ്യം ആരും മോഡി പത്താം ക്ലാസ്സ് പാസ്സായ അന്ന് മുതല്‍ മുഖ്യ മന്ത്രിയാണെന്ന് പറഞ്ഞില്ല !!!

പിന്നെ വന്നതാണ് നമ്മുടെ ഒരു ഒന്ന് ഒന്നര ചോദ്യം, ‘എത്ര കാലമായി മോഡി കോണ്‍ഗ്രെസിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന്’ ഇത്തവണ ഡെല്‍ഹി മുംബൈ നഗരത്തിലെ ജനങ്ങള്‍ കുടുതല്‍ ജാഗരൂകരായി ഉത്തരം പറയാന്‍ തുടങ്ങി, ‘രണ്ടു വര്‍ഷം, അല്ല അഞ്ചു വര്‍ഷം ‘..!!!ഒരു ചേച്ചി 20 വര്‍ഷം ആയി മോഡി അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നു വരെ പറഞ്ഞു !!!

വാരണാസി അല്ലാതെ മോഡി ഏതു മണ്ഡലത്തില്‍ ആണ് മത്സരിച്ചത് എന്ന് ചോദിച്ചപ്പോള്‍ ഒരു ചേച്ചി പറഞ്ഞത്, ‘ബംഗ്ലാദേശ്’..!!! ചിലര്‍ ഡെല്‍ഹി പറഞ്ഞു, ചിലര്‍ ഇന്ത്യ മൊത്തം പറഞ്ഞു, ഇതിനിടയില്‍ ഭാഗ്യത്തിന് ഒരു വഡോദരയും ആരോ പറഞ്ഞു !!!

ഒടുവില്‍ ചോദിച്ചു ‘NDA ‘ യുടെ പൂര്‍ണ രൂപം എന്തെന്ന്?? നാഷണല്‍ ,നേവല്‍, നാസ, തുടങ്ങി എല്ലാം നമ്മുടെ ‘നാളത്തെ ഇന്ത്യയെ ‘ നയിക്കേണ്ട യുവജനത പറഞ്ഞു.പിന്നെ ഒന്നും ചോദിക്കാന്‍ നമ്മുടെ ചോദ്യക്കര്‍ത്തവിനു കഴിഞ്ഞില്ല !!! വയറു നിറഞ്ഞ ആ പാവം, ഇത് ഒന്നും ഒരിക്കലും മോഡി അറിയല്ലേ എന്ന പ്രാര്‍ഥനയും ആയി സ്ഥലം വിട്ടു !!!

 

Write Your Valuable Comments Below