Share The Article

modi12

മോഡി ചൈനയില്‍ പോയി, ബുദ്ധ ക്ഷേത്രം സന്ദര്‍ശിച്ചു, അവിടെയുള്ളവരെ അഭിസംഭോധനയും ചെയ്തു. ഇതുവരെ ഓക്കേ. പക്ഷെ ഇതിനു ശേഷം മോഡി അവിടെ എഴുതി നല്‍കിയ ആശംസാ സന്ദേശം പാവം ചൈനക്കാരെ ചില്ലറയൊന്നുമല്ല വലച്ചത്..!

ഷിയാനിലെ ഡാന്‍സിന്‍ഗാം എന്ന ബുദ്ധ ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മാതൃഭാഷയായ ഗുജറാത്തിയില്‍ എഴുതി നല്‍കിയ ആശംസാ സന്ദേശം ക്ഷേത്രവാസികള്‍ മനസിലാക്കിയെടുത്തത് മൂന്നു തവണ തര്‍ജമ ചെയ്ത ശേഷം.

ക്ഷേത്രം സന്ദര്‍ശിച്ച മോഡി ഗുജറാത്ത് വംശജനായ ഒരു സന്യാസിയെ കുറിച്ചും അദ്ദേഹം ബുദ്ധ മതത്തിന് നല്‍കിയ സംഭാവനകളെ കുറിച്ചും ക്ഷേത്ര വാസികള്‍ക്ക് വിശദമായി ഗുജറാത്തി ഭാഷയില്‍ എഴുതി നല്‍കി. അതോടൊപ്പം ലോക സമാധാനം അന്വേഷിക്കുന്ന സന്യാസിമാരുടെ മഹത്വം പുകഴ്ത്താനും അദ്ദേഹം മറന്നിരുന്നില്ല.

പക്ഷേ സന്ദേശം വായിച്ച ക്ഷേത്ര വാസികള്‍ക്ക് യാതൊന്നും മനസിലായില്ല. ഒടുക്കം സന്ദേശം മൊഴിമാറ്റി നല്‍കണമെന്നു ആവശ്യപ്പെട്ട് ക്ഷേത്ര അധികൃതര്‍ സിയാങ് സര്‍വകലാശാലയിലെ പ്രഫസറായ ലി ലിയാനെ സമീപിച്ചു.

തനിക്ക് അതിന സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ലി തന്റെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഗുവാന് സന്ദേശം കൈമാറുകയായിരുന്നു. ഗുവാന്‍ ഈ സന്ദേശം പിന്നീട് ഗുജറാത്തി ഭാഷ അറിയുന്ന സുഹൃത്തിനും കൈമാറി അങ്ങനെ ഈ സുഹൃത്ത് സന്ദേശം ഗുജറാത്തിയില്‍ നിന്നും ഹിന്ദിയിലേക്ക് മൊഴിമാറ്റി. ഇത് പിന്നീട് ഗുവാന്‍ ഇംഗ്ലീഷിലേക്കും ലി പിന്നീടിത് ചൈനീസിലേക്കും മൊഴിമാറ്റി.

നീണ്ട മൊഴിമാറ്റല്‍ പ്രക്രിയകള്‍ക്കൊടുവിലാണ് ക്ഷേത്രവാസികള്‍ക്ക് ഈ സന്ദേശം മനസ്സിലാക്കിയെടുക്കാനായത്.