മോദിയുടെ പൊള്ളത്തരങ്ങള്‍ പുറത്ത് ; ഇത്തവണ ഇരയായത് വിക്കിപീഡിയ..

modi_aadhar_27092013

പ്രധാനമന്ത്രി പഥത്തിലെത്താല്‍ ബി.ജെ.പി നേതാവ് മോദിയെ ഏറ്റവും കൂടുതല്‍ സഹായിച്ചത് നവമാധ്യമ ക്യാമ്പയ്നുകളാണെന്നതില്‍ സംശയം ഇല്ല. അര്‍ധ സത്യങ്ങളും പൊള്ളത്തരങ്ങളുമായി മോദിയുടെ മാധ്യമസേന കളം നിറഞ്ഞപ്പോള്‍ നൂറു തവണ പറഞ്ഞ കള്ളങ്ങള്‍ പലതും സത്യങ്ങളായി മാറി.

പ്രധാനമന്ത്രിയായ ശേഷവും മോദിയുടെ സൈബര്‍ സേന വ്യാജ പ്രചരണങ്ങളുമായി കളം പിടിക്കുന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഓണ്‍ലൈനിലെ ഏറ്റവും വലിയ സര്‍വ വിഞ്ജാന കോശമായ വിക്കിപീഡിയ പോലും മോദിയെ കുറിച്ച് അസത്യങ്ങള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ രൂപയെ കുറിച്ച് വിശദീകരിക്കുന്ന വിക്കി പേജില്‍ ഇന്ത്യന്‍ രൂപ കണ്ടുപിടിച്ചത് മോദിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. നുണപറച്ചിലുകളുടെ ബാക്കിപത്രമാണിത്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പടെ വര്‍ഗീയ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. മോദി സര്‍ക്കാരിന്റെ ഈ ചെറിയ കാലയളവില്‍ ചെറുതും വലുതുമായ 2000ത്തോളം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി കഴിഞ്ഞു. മതേതരത്വ ഇന്ത്യ ഭയപ്പെടേണ്ടിയിരിക്കുന്നു.

നെറ്റില്‍ പ്രചരിച്ച ഏറ്റവും വലിയ നുണകളില്‍ ഒന്നായിരുന്നു ഒബാമ മോഡിയുടെ പ്രസംഗം അദ്ദേഹത്തിന്റെ ഓവല്‍ ഓഫീസില്‍ ഇരുന്നു കാണുന്ന ഫോട്ടോ. യഥാര്‍ഥത്തില്‍ ഒബാമ അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിടണ്ട് ഹുസ്‌നി മുബാറക്കിന്റെ പ്രസംഗം ടെലിവിഷനില്‍ വീക്ഷിക്കുന്ന രംഗം ഫോട്ടോഷോപ്പി ചെയ്തു കൊണ്ടാണ് മോഡി ഭക്തര്‍ ഇത് സാധിച്ചത്.